റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൃഷിഭവനുകളില്‍ പ്രളയബാധിത ഉപജീവന കൃഷിരീതി ‘ജൈവഗ്രഹം’

June 10, 2020 - 5:32 pm

തൃശൂര്‍: റീ ബില്‍ഡ് കേരള ഇനിഷ്യേയേറ്റീവ് പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകളില്‍ പ്രളയബാധിത ഉപജീവനകൃഷി നടപ്പാക്കുന്നു. സംയോജിത കൃഷി രീതികളിലൂടെ 2018, 2019 വര്‍ഷങ്ങളിലെ പ്രളയബാധിതരുടെ ഉപജീവന മാര്‍ഗ്ഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വന്നൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള ആര്‍ത്താറ്റ്, ചൂണ്ടല്‍, ചൊവ്വന്നൂര്‍, കടങ്ങോട്, കടവല്ലൂര്‍, കാട്ടകാമ്പാല്‍, കണ്ടാണശ്ശേരി, കുന്നംകുളം, പോര്‍ക്കുളം, വേലൂര്‍ എന്നീ കൃഷിഭവനുകളില്‍ സംയോജിത കൃഷി രീതിയായ ‘ജൈവഗ്രഹം’ നടപ്പിലാക്കുന്നത്. ഇതിന് കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

അഞ്ച് സെന്റ് മുതല്‍ അഞ്ച് ഏക്കര്‍ വരെയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന തരത്തിലാണ് പദ്ധതി. സ്വന്തമായി അഞ്ച് സെന്റോ അതില്‍ കൂടുതലോ ഉള്ള പാട്ടകൃഷി ചെയ്യുന്നവര്‍ക്കും അവസരമുണ്ട്. ഗുണഭോക്താക്കള്‍ മുഴുവന്‍ സമയ കര്‍ഷകരാവണം. ഓരോരുത്തരും വിവിധ കാര്‍ഷിക വിളകളുടെ കൃഷി, പുഷ്പകൃഷി, തീറ്റപ്പുല്‍കൃഷി, അസോള, കൂണ്‍കൃഷി, തേനീച്ച വളര്‍ത്തല്‍, ബയോഗ്യാസ് യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, കറവപ്പശു, എരുമ, ആട്, കോഴി, താറാവ്, കാട, മുയല്‍, പന്നി, മത്സ്യകൃഷി, തിരിനന, കണിക ജലസേചനം, കിണര്‍ റീചാര്‍ജിങ് തുടങ്ങിയവയില്‍ അഞ്ചോ അതിലധികമോ സംരംഭങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

അഞ്ച് സെന്റ് മുതല്‍ 30 സെന്റ് വരെ 30000 രൂപ, 31 മുതല്‍ 40 സെന്റ് വരെ 40000 രൂപ, 41 മുതല്‍ 2 ഹെക്ടര്‍ വരെ 50000 രൂപ എന്നിങ്ങനെയാണ് ധനസഹായം. പ്രളയത്തില്‍ കൃഷി നശിച്ചവര്‍, യുവതി-യുവാക്കള്‍, പട്ടിക ജാതിക്കാര്‍, കൂടുതല്‍ സംരംഭങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍, 40 വയസ്സിന് താഴെയുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുണ്ട്. ഓരോ സംരംഭത്തിന്റേയും യൂണിറ്റ് കോസ്റ്റ് കണക്കാക്കിയാണ് ധനസഹായമെന്നും ചൊവ്വന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

https://keralanews.gov.in/5076/Jaivagriham.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *