അബുദാബി: കൊറോണ ബാധിച്ച് ഗൾഫിൽ അഞ്ച് മലയാളികൾ കൂടി മരിച്ചു. തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാരൻ നായർ, കണ്ണൂര് വയക്കര സ്വദേശി ഷുഹൈബ്(24), പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാൻ സി മാമൻ, കൊയിലാണ്ടി അരിക്കുളം പാറക്കുളങ്ങര സ്വദേശി നിജിൽ അബ്ദുള്ള (33), മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ 63 എന്നിവരാണ് മരിച്ചത്.
കുവൈറ്റിൽ രണ്ടു പേരും, ബഹറിൻ, റിയാദ്, അജ്മാൻ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. ഇതോടെ കൊറോണ ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 187 ആയി.



