റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തില്‍, ഇറ്റലിയെക്കാള്‍ മുമ്പിലെത്തി

June 6, 2020 - 12:01 pm

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊറോണവ്യാപനം അതിവേഗത്തിലായി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ആറാമതെത്തി. 24 മണിക്കൂറിനിടെ 9378 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,091 ആയി. ഒരാഴ്ചയ്ക്കിടെ 61,000ലധികം പേര്‍ക്ക് രോഗം കണ്ടെത്തിയതോടെയാണ് ഫ്രാന്‍സ്, ഇറാന്‍, തുര്‍ക്കി, പെറു, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളെ ഇന്ത്യ മറികടന്നത്. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തോടടുത്തു. അമേരിക്കയില്‍ 19,52,000ലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണം 1,11,000 കടന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *