കൊച്ചി: ഭര്‍തൃഗൃഹത്തിലെ പീഡനം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞ പെരുമ്പാവൂര്‍ സ്വദേശിനി യുവതിയുടെ മൊഴി സ്വീകരിച്ച് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. യുവതിയുടെ ഭര്‍ത്താവ് ജോബി കുര്യാക്കോസിനെതിരേ കേസെടുത്തതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ ഡിവൈഎസ്പിയെ ഫോണില്‍ വിളിച്ച് അന്വേഷിച്ചു. കഴിഞ്ഞ ദിവസം യുവതി രണ്ടുതവണ ഫേസ്ബുക് ലൈവിലെത്തി ഭര്‍തൃഗൃഹത്തിലെ പീഡനങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു. യുവതിയുടെ മാതാപിതാക്കളെ മര്‍ദിച്ചെന്നും ആരോപിച്ചു. യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷന്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഷിജി ശിവജി പറഞ്ഞു.



