അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച എരുമക്കിടാങ്ങള്‍ രണ്ടുദിവസം നരകയാതന അനുഭവിച്ച് ചത്തു

ഇരിട്ടി: അജ്ഞാതര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച എരുമക്കിടാങ്ങള്‍ രണ്ടുദിവസം നരകയാതന അനുഭവിച്ച് ചത്തു. പുറവയല്‍ പള്ളൂരത്തില്‍ ജോയിയുടെ വളര്‍ത്ത് മൃഗങ്ങളാണ് നിഷ്ഠുരമായ ആക്രമണത്തിന് ഇരയായത്. ചൊവ്വാഴ്ച രാത്രിയാണ് അജ്ഞാതര്‍ ഇവയെ കുത്തിയത്. ആഴത്തില്‍ കുത്തേറ്റ എരുമക്കിടാങ്ങളുടെ കുടല്‍മാല വെളിയില്‍ ചാടിയിരുന്നു. രണ്ടുരാവും ഒരുപകലും നീണ്ട വേദനതിന്ന ശേഷം ഈ സാധുമൃഗങ്ങളുടെ ജീവന്‍ വ്യാഴാഴ്ച രാവിലെ നിലച്ചു. പ്രദേശവാസിയായ ഒരാള്‍ മദ്യലഹരിയില്‍ ആക്രമിച്ചതാണെന്ന സൂചനയുണ്ട്.

ക്ഷീരകര്‍ഷകനായ ജോയി രാവിലെ തൊഴുത്തിലെത്തിയപ്പോഴാണ് രണ്ട് എരുമകളും കുത്തേറ്റ് അവശനിലയില്‍ കിടക്കുന്നതു കണ്ടത്. വെറ്ററിനറി സര്‍ജനെ വിളിച്ച് കാണിച്ചെങ്കിലും മുറിവ് ആഴത്തിലുള്ളതിനാല്‍ രക്ഷപ്പെടാന്‍ സാധ്യത കുറവാണെന്ന് പറഞ്ഞു. വ്യാഴാഴ്ച രാവിലെ രണ്ടും ചത്തു. കുറ്റക്കാരെ ഉടന്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് ജോയി ആവശ്യപ്പെട്ടു. ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →