വിദ്വേഷ പ്രസംഗം എന്നാൽ എന്താണെന്ന് നിയമം നിർവഹിച്ചതി ല്ലാത്തതിനാൽ ഇടപെടാൻ ആവുകയില്ല എന്ന് കർണാടക ഹൈക്കോടതി

ബാംഗ്ലൂർ : നിയമം എന്താണ് വിദ്വേഷ പ്രസംഗം എന്ന് നിർവചിച്ചത് ഇല്ലാത്തതിനാൽ,ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ കഴിയുകയില്ല എന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ചില മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയനേതാക്കളും ഒരു ന്യൂനപക്ഷ സമുദായത്തിന് എതിരെ പുറപ്പെടുവിച്ച പ്രസ്താവനകൾ വിദ്വേഷ പ്രസംഗം ആണ് എന്ന് ചൂണ്ടിക്കാട്ടി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷൻ തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.ടൈംസ് നൗ, റിപ്പബ്ലിക് ടിവി , സിഎൻഎൻ ന്യൂസ് 18 എന്നീ ചാനലുകൾ പ്രക്ഷേപണം ചെയ്തത് വാർത്തയുടെയും ചർച്ചയുടെയും ഭാഗങ്ങൾ ഹാജരാക്കി കൊണ്ട് സമർപ്പിച്ച പെറ്റീഷൻ തള്ളിക്കളഞ്ഞുകൊണ്ടാണ് ഈ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്.

ജസ്റ്റിസ് ബി വി ഇ നാഗരത്ന, എം ജി ഉമ എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് വിധി പറഞ്ഞത്. എന്താണ് വിദ്വേഷ പ്രസംഗം എന്ന് നിർവചിച്ചു കൊണ്ട് പാർലമെൻറ് നിയമം നിർമ്മിച്ചിട്ടില്ല. വിദ്വേഷ പ്രസംഗത്തിന്റെ സാമൂഹ്യ പ്രത്യാഘാതം മാത്രം പരിഗണിച്ചുകൊണ്ട് ഭരണഘടനയുടെ 226 ആർട്ടിക്കിൾ പ്രകാരം നടപടി സ്വീകരിക്കുവാൻ കോടതിക്ക് കഴിയുകയില്ല എന്ന് ജസ്റ്റിസുമാർ വിധിച്ചു.

Share
അഭിപ്രായം എഴുതാം