നിലമ്പൂര്‍: തണ്ണിമത്തന്‍ ലോറിയില്‍ ഒളിപ്പിച്ചുകടത്തിയ 58 കിലോ കഞ്ചാവ് പിടിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍. വയനാട് വൈത്തിരി പന്തിപ്പൊയില്‍ കൂനന്‍കരിയാട് വീട്ടില്‍ ഹാഫീസ്(29), കോഴിക്കോട് നരിക്കുനി സ്വദേശി വൈലാങ്കര സഫ്ദര്‍ ഹാഷ്മി(26) എന്നിവരെയാണ് നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ നിലമ്പൂര്‍ മമ്പാട് വില്ലേജിലെ സ്വകാര്യ ആശുപത്രിക്ക് സമീപംവച്ചാണ് ഇവരെ കസ്റ്റഡിയിലെത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിലമ്പൂര്‍- ഊട്ടി റോഡില്‍ തണ്ണിമത്തന്‍ കയറ്റിവരുകയായിരുന്ന കെഎല്‍ 58 ക്യൂ 7386 ലോറി പിടികൂടിയത്. നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറും സംഘവും നടത്തിയ പരിശോധനയില്‍ ചാക്കുകളില്‍ 27 പൊതികളിലായി 58.5 കിലോഗ്രാം ഉണക്ക കഞ്ചാവ് കണ്ടെടുത്തു. സംസ്ഥാനത്തിനു പുറത്തുനിന്നാണ് തണ്ണിമത്തന്‍ലോറിയില്‍ കഞ്ചാവ് വില്‍പനക്കായി കേരളത്തില്‍ എത്തിച്ചത്. പിടികൂടിയ കഞ്ചാവിന് 50 ലക്ഷം രൂപ വിലമതിക്കുമെന്നും കൂടുതല്‍ കഞ്ചാവ് ജില്ലയിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണെന്നും എക്‌സൈസ് സംഘം അറിയിച്ചു.
Uncategorized