ചൈന തിരിച്ചടിക്കുന്നു, ലോകത്ത് ആദ്യം കൊറോണ പ്രത്യക്ഷപ്പെട്ടത് ഫ്രാന്‍സിലും അമേരിക്കയിലുമെന്ന്

ബീജിങ്: കൊറോണ വൈറസ് പടര്‍ന്നത് ചൈനയിലെ വുഹാനിലെ വൈറോളജി ലാബില്‍നിന്നാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ അരോപണത്തിനെതിരേ ചൈന തിരിച്ചടിക്കുന്നു. ലോകത്ത് ആദ്യം കൊറോണ പ്രത്യക്ഷപ്പെട്ടത് ഫ്രാന്‍സിലും അമേരിക്കയിലുമാണെന്ന് ചൈനീസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സിജിടിഎന്‍ പുറത്തുവിട്ട വീഡിയോയിലാണ് ഈ അവകാശവാദം ഉള്ളത്. കൊവിഡ് മഹാമാരിക്കെതിരേ ലോകരാജ്യങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും വീഡിയോയുടെ അവസാനം പറയുന്നു. കൊറോണ വൈറസിന്റെ പിറവിയെക്കുറിച്ച് അന്വേഷിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് വന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

ചൈനയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിക്കുന്നതിനുമുമ്പ് പല രാജ്യങ്ങളിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ചും മഹാമാരിയെക്കുറിച്ചും ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ തങ്ങള്‍ക്ക് വീഴ്ചപറ്റിയോ എന്നു പരിശോധിക്കണമെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും ചൊവ്വാഴ്ച നടന്ന ലോകാരോഗ്യ സംഘടനയുടെ യോഗത്തില്‍ 130 ഓളം രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →