ഭൂമി തർക്കങ്ങൾ ഏഷ്യയിൽ കൂടുന്നു

ന്യൂഡല്‍ഹി: കൊറോണക്കെതിരെ പൊരുതുന്ന പലരാജ്യങ്ങളും ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ അത് ഭൂമി തര്‍ക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കര്‍ഷകര്‍ക്ക് കൃഷിയിടങ്ങള്‍ ശ്രദ്ധിക്കാന്‍ ആവാത്തതോടെ കൃഷിഭൂമി പലയിടത്തും കൈഏറപ്പെടുന്നുണ്ട്. ഇതിനെതിരെ പല നാടുകളിലും ആക്റ്റിവിസ്റ്റുകള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. ജനത്തിനും വനത്തിനും വേണ്ടി നിലകൊള്ളുന്ന ദി സെന്റര്‍ ഫോര്‍ പീപ്പിള്‍ ആന്‍ഡ് ഫോറസ്റ്റ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദുര്‍ബലമായ ഭൂമി വിനിമയ രേഖകളും വനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരായ്മകളും ആണ് ഇതിന് വഴിവെച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മാര്‍ച്ചില്‍ ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഇത്തരത്തിലുള്ള തര്‍ക്കത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഫിലിപ്പീന്‍സില്‍ ഇത് 5 ആണ്. 2018 ഭൂമി തര്‍ക്കങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്ന രാജ്യമായാണ് ഫിലിപ്പിന്‍സ് കണക്കാക്കപ്പെട്ടത്. ഈ വിഷയത്തില്‍ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച് ഗവണ്‍മെന്റ് ഇടപെട്ടില്ലെങ്കില്‍ സാമൂഹ്യ-സാമ്പത്തിക ആഘാതം കൂടുന്ന സാഹചര്യം ഉണ്ടായേക്കാം എന്ന് വിലയിരുത്തപ്പെടുന്നു.

Share
അഭിപ്രായം എഴുതാം