ന്യൂഡല്‍ഹി: അറവ് ശാലകള്‍ക്ക് മുന്‍പിലുള്ള നീളുന്ന ക്യു പശുക്കള്‍ അടക്കമുള്ള ആടുമാടുകളുടെ രക്തത്തിന് വേണ്ടിയാണ്. ലോക്ക്‌ഡൌണ്‍ മൂലമുള്ള പട്ടിണിയില്‍ കിടക്കുവര്‍ക്ക് ഈ സൂപ്പ് ആശ്വാസമാണ്. ഗവണ്‍മെന്റ് തലത്തിലുള്ള ഭക്ഷ്യ വിതരണം താറുമാറായതോടെയാണ് ജനങ്ങള്‍ ഇത്തരത്തില്‍ ഒരു ഉപായം കണ്ടുപിടിച്ചത്. ധാരാളമായി മത്സ്യമാംസങ്ങള്‍ കഴിക്കുന്ന വെനസ്വേലയില്‍ പിച്ചോണ്‍ എന്ന പരമ്പരാഗത ഭക്ഷണത്തിലും പശുവിന്റെ രക്തം ഉപയോഗിക്കാറുണ്ട്. കൊറോണ മൂലമുള്ള മരണങ്ങളും അത്യാഹിതങ്ങളും പൊതുവെ കുറവാണെങ്കിലും സാമ്പത്തികമായി രാജ്യം തകര്‍ന്നിരിക്കുകയാണ്. ആറു കൊല്ലമായി നാണയപ്പെരുപ്പം അനുഭവിക്കുന്ന രാജ്യമാണ് വെനസ്വേല.
അറവുശാലകളില്‍ നിന്ന് കന്നുകാലി രക്തം ശേഖരിക്കാന്‍ തിരക്ക്; കൊറോണയെ തുടര്‍ന്ന് വെനിസ്വലയില്‍ ഭക്ഷ്യക്ഷാമം
