തിരുവനന്തപുരം: ഒമാനില്‍ ഞായറാഴ്‍ച 157 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 76 പേര്‍ വിദേശികളാണ്. 81 ഒമാന്‍ പൗരന്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5186 ആയി. 22 പേരാണ് ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 1465 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
