റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുപ്രിംകോടതിയിലെ ജസ്റ്റിസും കുടുംബവും ക്വാറന്‍ന്റെനില്‍

May 15, 2020 - 4:07 pm

ഡല്‍ഹി: സുപ്രിംകോടതിയിലെ ജസ്റ്റിസും കുടുംബവും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. ജസ്റ്റിസിന്റെ വീട്ടിലെ പാചകക്കാരന് കൊവിഡ്- 19 സ്ഥിരീകരിച്ചതോടെയാണ് നടപടി. അവധികഴിഞ്ഞ് ജോലിക്കു തിരിച്ചെത്തിയതായിരുന്നു പാചകക്കാരന്‍. ജഡ്ജിയുടെ പേര് പുറത്തുവിട്ടിട്ടില്ല.

കൊവിഡ്- 19 ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സുപ്രിംകോടതി ജഡ്ജിമാര്‍ കേസുകള്‍ പരിഗണിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി. ചൊവ്വാഴ്ച മുതല്‍ കോടതിമുറികളില്‍ കേസുകള്‍ പരിഗണിക്കല്‍ തുടങ്ങിയെങ്കിലും കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു കേള്‍ക്കുന്നത്. സിംഗിള്‍ ബെഞ്ചുകളിലാണ് കൂടുതല്‍ കേസുകളും പരിഗണിക്കുന്നത്. ഭരണഘടനാ ബെഞ്ചില്‍ ഒഴികെയുള്ളവയില്‍ രണ്ടോ മൂന്നോ ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ബെഞ്ച് അടിയന്തരഘട്ടത്തില്‍ കേസുകള്‍ കേള്‍ക്കും. മേയ് 18 മുതല്‍ ജൂണ്‍ ആറുവരെ കോടതിക്ക് വേനലവധിയാണ്. എന്നാല്‍, ഈ വര്‍ഷം അവധിയെടുക്കാന്‍ സാധ്യതയില്ലെന്നാണു സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *