Tag
ന്യൂസ് ഡെസ്ക്

വാര്‍ത്തവായന എന്ന പേരില്‍ ചീത്തവിളിനടത്തിയ വനിതാ ന്യൂസ് റീഡറോട് പൊലീസില്‍ ഹാജരാവാന്‍ ഹൈക്കോടതി

May 13, 2020 - 2:38 pm

കൊച്ചി: വാര്‍ത്തവായന എന്ന പേരില്‍ ചീത്തവിളിനടത്തിയ വനിതാ ന്യൂസ് റീഡറോട് പോലീസില്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഓണ്‍ലൈന്‍ ന്യൂസ് ചാനലായ നമോ ടിവിയുടെ അവതാരക പത്തനംതിട്ട സ്വദേശിനി ശ്രീജ പ്രസാദിനോടാണ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. 10 ദിവസത്തിനകം ഹാജരാവണം. യൂട്യൂബ് ചാനലിലൂടെ അസഭ്യവര്‍ഷവുമായി വാര്‍ത്ത അവതരിപ്പിച്ചെന്ന പരാതിയിലാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചത്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചവര്‍ക്ക് മറുപടി എന്നനിലയിലാണ് വാര്‍ത്ത അവതരണത്തിനിടെ താന്‍ അശ്ലീലം പറഞ്ഞതെന്ന് ശ്രീജ പ്രസാദ് ഹൈക്കോടതിക്കു മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍, അശ്ലീലപദങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണപ്രത്യാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. അശ്ലീല കമന്റുകള്‍ക്ക് അതിനെക്കാള്‍ മോശം വാക്കുകള്‍ ഉപയോഗിച്ച് മറുപടി നല്‍കുന്ന പ്രവണത നിയമവാഴ്ചയുടെ പരാജയമാണ്. അങ്ങനെയുണ്ടായാല്‍ പൊലീസില്‍ പരാതി നല്‍കുകയാണ് വേണ്ടത്. നിലവിലെ ശിക്ഷാ നിയമപ്രകാരം പ്രതികള്‍ക്കെതിരേ കേസെടുക്കാന്‍ കഴിയും. ഇതിന് പൊലീസ് ജാഗ്രത കാണിക്കണം. വിധിയുടെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *