റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടിയില്‍ കാര്‍ത്തികിന്റെ മരണം കൊവിഡ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്

May 8, 2020 - 11:04 pm

പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ്- 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഷോളയൂര്‍ വരകംപതി ഊരില്‍ യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് ഡിഎംഒ കെപി റീത്ത അറിയിച്ചു. ഷോളയൂര്‍ പഞ്ചായത്തിലെ വരഗംപാടി ഊരില്‍ വെള്ളിങ്കിരിയുടെ മകന്‍ കാര്‍ത്തിക് (23) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. മരിച്ച കാര്‍ത്തികിന്റെ കൊവിഡ്- 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് ഡിഎംഒ അറിയിച്ചു.

Also Read….അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു

കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്നശേഷം ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കൊവിഡ്- 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ എത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. അവിടെനിന്ന് രോഗം മൂര്‍ച്ഛിച്ചതോടെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് കാര്‍ത്തിക് മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

One Comment on “അട്ടപ്പാടിയില്‍ കാര്‍ത്തികിന്റെ മരണം കൊവിഡ് മൂലമല്ലെന്ന് റിപ്പോര്‍ട്ട്”

Leave a Reply

Your email address will not be published. Required fields are marked *