ന്യൂഡൽഹി: ഹന്ദ്വാരയിൽ മാഗനം എന്ന സ്ഥലത്ത് സിആർപിഎഫ് പട്രോളിംഗ് സംഘത്തെ ഭീകരർ പതിയിരുന്ന് ആക്രമിച്ചു. മൂന്ന് സിആർപിഎഫ് ജവാൻമാർ മരണമടഞ്ഞു. ഏഴ് പേർക്ക് പരിക്കുണ്ട്. ബുദ്ധ കാമിൽ മറ്റൊരു സംഭവത്തിൽ പവർസ്റ്റേഷൻ കാവൽനിന്ന സിആർപിഎഫ് ജവാന്മാരെ ഭീകരർ ആക്രമിച്ചു. ഒരാൾക്ക് പരിക്കേറ്റു. രണ്ടു ദിവസത്തിനിടയിൽ രണ്ടാംതവണയാണ് ഭീകരാക്രമണം കാശ്മീരിൽ ഉണ്ടാകുന്നത്.

ഞായറാഴ്ച ആഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ രാഷ്ട്രീയ റൈഫിൾസിലെ നാലുപേരും ഒരു പൊലീസ് ഉദ്യോഗസ്ഥനും അടക്കം അഞ്ചു പേർ കൊല്ലപ്പെട്ടിരുന്നു. ഹന്ദ്വാരയിൽ ഒരു കുടുംബത്തെ ഭീകരർ ബന്ദികളാക്കിയിരുന്നു. അവരെ വീട്ടിൽനിന്നും സൈന്യം രക്ഷപ്പെടുത്തി. എന്നാൽ പശുത്തൊഴുത്തിൽ ഒളിച്ചിരുന്ന ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ മരിക്കുകയാണ് ഉണ്ടായത്.
ഇതിന് ഞായറാഴ്ച രാത്രിയിൽ പട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണമുണ്ടായ പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.



