റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിടപ്പുരോഗികള്‍ക്കായി തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ സഞ്ചരിക്കുന്ന ആശുപത്രി

May 1, 2020 - 6:03 pm

തൃശൂര്‍: ലോക്ക് ഡൗണില്‍ ഗ്രാമങ്ങളിലെ വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികള്‍ക്കായി തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ സഞ്ചരിക്കുന്ന ആശുപത്രി ഒരുങ്ങി. മാള ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും മാള ഹോളി ഗ്രേസ് അക്കാദമിയും ചേര്‍ന്നാണ് ഇത് യാഥാര്‍ഥ്യമാക്കിയത്.

ഒരു ഡോക്റ്ററും നേഴ്‌സും ഫാര്‍മസിസ്റ്റും അടക്കമുള്ള സംഘമാണ് വാഹനത്തില്‍ ഉണ്ടാവുക. ഡോക്റ്റര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അപ്പോള്‍ തന്നെ രോഗികള്‍ക്ക് നല്‍കും. കിടപ്പുരോഗികളുടെ പട്ടിക മുമ്പേ തയ്യാറാക്കി വാര്‍ഡ് മെമ്പര്‍മാരുടെ മേല്‍നോട്ടത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഹോസ്പിറ്റലുകളില്‍ പോകാന്‍ കഴിയാത്ത സാധാരണക്കാരും വൃദ്ധരുമായ ജനങ്ങള്‍ മരുന്ന് വാങ്ങാന്‍ പറ്റാത്ത സാഹചര്യം നേരിടുന്നവര്‍ എന്നിവരെ പരിശോധിച്ച് മരുന്ന് എത്തിച്ചു നല്‍കുവാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് , കൊടുങ്ങല്ലൂര്‍ എം എല്‍ എ വി. ആര്‍. സുനില്‍കുമാര്‍ പറഞ്ഞു. ഓരോ ദിവസവും പഞ്ചായത്തിലെ നാല് വാര്‍ഡുകളിലാണ് സഞ്ചരിക്കുന്ന ആശുപത്രി ഡോക്റ്ററും സംഘവുമായി വീടുകളില്‍ എത്തിച്ചേരുന്നത് . ലോക്ക് ഡൗണ്‍ കാരണം മതിയായ ചികിത്സയ്ക്ക് പുറത്ത് ആശുപത്രികളില്‍ പോകാന്‍ കഴിയാത്തവര്‍ക്ക് വലിയ അനുഗ്രഹമാകുകയാണ് സഞ്ചരിക്കുന്ന ഈ ആശുപത്രി. രേഖകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. https://pib.gov.in/PressReleasePage.aspx?PRID=1619971

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *