മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി.ലോക ഡൗണ്‍ കാലയളവില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ് എന്നുള്ളത് തീരുമാനിക്കാന്‍ സംസ്ഥാനത്തിലെ ജില്ലകള്‍ താഴെപറയുന്ന രീതിയില്‍ വിഭജിച്ചിരിക്കുന്നു.

1 ലോക് ഡൗണ്‍ കാലപരിധി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ 2020 മെയ് 3, 24 മണിവരെ ചുവടെ പറയുന്ന പ്രവര്‍ത്തികള്‍ സംസ്ഥാനത്ത് ഭാരത സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം തുടര്‍ന്നും അനുവദനീയമല്ലാത്ത ആകുന്നു.
1: 1 ആരോഗ്യ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ശാസ്ത്രജ്ഞര്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ നഴ്‌സുമാര്‍ ടെക്‌നീഷ്യന്മാര്‍ മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സംവിധാനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവ ഒഴികെയുള്ള അവരുടെ ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രകള്‍
1.2 സുരക്ഷാ കാര്യങ്ങള്‍ക്ക് ഒഴികെയുള്ള തീവണ്ടിയാത്രകള്‍
1.3 എല്ലാ വിധത്തിലുമുള്ള അന്തര്‍ജില്ലാ പൊതുഗതാഗത സംവിധാനങ്ങള്‍
1.4 മെട്രോ റെയില്‍ സേവനങ്ങള്‍
1.5 ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായ ആയിട്ടുള്ള ആവശ്യങ്ങള്‍ക്കും ആരോഗ്യകാരണങ്ങള്‍ ക്കും ഒഴികെ വ്യക്തികള്‍ നടത്തുന്ന അന്തര്‍ജില്ല അന്തര്‍സംസ്ഥാന യാത്രകള്‍
1.6 എല്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളും സമാന സംവിധാനങ്ങളും
1.7 ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായ ആയിട്ടുള്ളവ ഒഴികെയുള്ള വ്യാവസായിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍

1.8 ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായിട്ടുള്ളവ ഒഴികെയുള്ള ആതിഥേയസേവനങ്ങള്‍

1.9 ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള ടാക്ലി-വാടക വാഹന സേവനങ്ങള്‍

1,10 സിനിമാശാലകള്‍, മാളുകള്‍, ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, കായികകേന്ദ്രങ്ങള്‍, നീന്തല്‍ കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, നാടക ശാലകള്‍, ബാറുകള്‍, ഹാളുകള്‍, ആഡിറ്റോറിയങ്ങള്‍ മുതലായവ

1.11 സാമൂഹ്യ, രാഷ്ട്രീയ, കായിക, വിനോദ, വിദ്യാഭ്യാസ, സാംസ്‌കാരിക, ആത്മീയ കൂട്ടായ്മകളും മറ്റ് കൂടിച്ചേരലുകളും
1.12 മതസ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മതപരമായ കൂടിച്ചേരലുകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു

1.13 ശവസംസ്‌കാരം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് 20 പേരില്‍ കവിഞ്ഞുള്ള ആള്‍ക്കൂട്ടം അനുവദിക്കുന്നതല്ല

മേല്‍പ്പറഞ്ഞതിനു പുറമെ ഹോട്ട്സ്‌പോട്ടുകളുടെ അതിര്‍ത്തികളില്‍ അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിനു മാത്രമായി പരമാവധി രണ്ട് പ്രവേശന/നിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ നിജപ്പെടുത്തുന്നതാണ്.

2.ഓറഞ്ച്, പച്ച ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ 2020 ഏപ്രില്‍ 23, 24:00hrs മുതല്‍ താഴെ പറയുന്ന പ്രവര്‍ത്തികള്‍ അനുവദനീയമാണ്. ചുവപ്പ വിഭാഗം ജില്ലകളില്‍ ലോക്ക്‌ഡൌണ്‍ 2020 മെയ് 3, 24.00hrs വരെ തുടരുന്നതാണ്. എന്നാല്‍ പച്ചവപ്പ് വിഭാഗം ജില്ലകളില്‍ ഹോട്ട്സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ താഴെ പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഏതെല്ലാം അനുവദിക്കണമെന്ന് തീരുമാനിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിരിക്കുന്നു.

2.1 ചുവടെപ്പറയുന്ന എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉള്‍പ്പെടെയുള്ള)
പ്രവര്‍ത്തിക്കുന്നതായിരിക്കും

2.11 ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍, ക്ലീനിക്കുകള്‍, ടെലിമെഡിസിന്‍ സംവിധാനങ്ങള്‍

2.1.2 ഡിസ്പന്‍സറികള്‍, കെമിസ്റ്റുകള്‍, ഫാര്‍മസികള്‍, ജന്‍ഓഷധി കേന്ദ്രങ്ങള്‍ അടക്കമുള്ള എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍, മെഡിക്കല്‍ ഉപകരണ സ്ഥാപനങ്ങള്‍

2.1.3 മെഡിക്കല്‍ ലബോറട്ടറികളും കളക്ഷന്‍ സെന്ററുകളും

2.1.4 ഫാര്‍മസ്യൂട്ടിക്കലുകള്‍, മെഡിക്കല്‍ ഗവേഷണ ലാബുകള്‍, കോവിഡ്-19 സംബന്ധമായ ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍

2.1.5 മൃഗാശുപത്രികളും ഡിസ്പന്‍സറികളും മൃഗസംരക്ഷണ ക്ലിനിക്കുകളും പാത്തോളജി ലാബുകളും മരുന്നുകളുടെയും വാക്‌സിനുകളുടെയും വില്‍പ്പനയും വിതരണവും

2.1.6 ഹോം കെയര്‍ പ്രൊവൈഡേേ്‌ഴ്‌സ്, പരിശോധനകള്‍, ആശുപത്രികള്‍ക്കുള്ള
വിതരണശൃംഖല തുടങ്ങി കോവിഡ്-19 നിര്‍വ്യാപനവൃമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതോ അവശ്യസേവനങ്ങള്‍ ലഭ്യമാക്കുന്നതോ ആയ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍

2.1.7 മരുന്നുകള്‍, ഔഷധ നിര്‍മ്മാണ-വിതരണ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഓക്‌സിജന്‍, അവയുടെ പാക്കിംഗ് സാമഗ്രികള്‍, അസംസ്‌കൃത വസ്തുക്കള്‍ മുതലായവയുടെ നിര്‍മ്മാണവും വിതരണവും

2.1.8 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ, അടിസ്ഥാന സാകര്യ നിര്‍മ്മാണ പ്രവര്‍ത്തികള്‍

2.1.9 ആരോഗ്യ-മൃഗസംരക്ഷണ പ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍, പാരാമെഡിക്കല്‍ ജിവനക്കാര്‍, നേഴ്‌സുമാര്‍, ലാബ്‌ടെക്‌സീഷ്യന്‍മാര്‍, മിഡ് വൈഫുമാര്‍, ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ-ചികിത്സാ സംവിധാനങ്ങള്‍, എന്നിവയുടെ അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ (വിമാനയാത്രകള്‍ ഉള്‍പ്പെടെ)

2.1.10 എല്ലാ വകുപ്പുകളും, തദ്ദേശ-സ്വയം ഭരണ സ്ഥാപനങ്ങളും നടത്തുന്ന മഴക്കാലപൂര്‍വ്വ ശുചീകരണവും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും

2.2. ചുവടെപ്പറയുന്ന എല്ലാ കാര്‍ഷിക -ഹോര്‍ട്ടികള്‍ച്ചര്‍ പ്രവര്‍ത്തികളും

2.2.1 കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നടത്തുന്ന കാര്‍ഷികവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും. എല്ലാ ആരോഗ്യ പ്രോട്ടൊക്കോളുകളും പാലിച്ചുകൊണ്ടുള്ള ജലസേചനം, തോടുകള്‍ വൃത്തിയാക്കലും നന്നാക്കലും എന്നീ പ്രവര്‍ത്തനങ്ങളും ഇതില്‍ ഉള്‍പ്പെടും

2.2.2 കാര്‍ഷിക/പുഷ്പഫല ഉല്‍പ്പന്നങ്ങളുടെ സംഭരണ, വ്യാപാര, വിതരണ പ്രവര്‍ത്തനങ്ങളില്‍ (താങ്ങുവില നിര്‍ണ്ണയം ഉള്‍പ്പെടെ) ഏര്‍പ്പെട്ടിരിക്കുന്ന ഏജന്‍സികള്‍

2.2.3 നഗര പ്രദേശങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും കൃഷി വകുപ്പ്‌ വഴിയും കര്‍ഷകക്ഷേമ സൊസൈറ്റികള്‍ വഴിയും നടത്തുന്ന എല്ലാ കാര്‍ഷിക പ്രവര്‍ത്തനങ്ങളും മൊത്ത വ്യാപാര ചന്തകളും

2.2.4 കാര്‍ഷികോപകരണങ്ങളും, അനുബന്ധ ഘടകങ്ങളും വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍ (വിതരണശൃംഖല ഉള്‍പ്പെടെ)

2.2.5 കാര്‍ഷികോപകരണങ്ങള്‍ വാടക വ്യവസ്ഥയില്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍

2.2.6 രാസവളങ്ങള്‍, കീടനാശിനികള്‍, വിത്തുകള്‍, കമ്പോസ്റ്റ്‌ ഉള്‍പ്പെടെയുള്ള ജൈവവളം മുതലായവയുടെ നിര്‍മ്മാണവും വിതരണവും വില്‍പ്പനയും

2.2.7 കൊയ്ത്ത്‌‌ യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉപകരണങ്ങളുടെ സംസ്ഥാന അന്തര്‍ സംസ്ഥാന ഗതാഗതം

2.2.8 സംസ്കരിച്ച കാര്‍ഷികോല്‍പ്പന്നങ്ങളുടെയും വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള പാചക എണ്ണകളുടെയും ഉല്‍പ്പാദനവും നീക്കവും

2.2.9 പഴങ്ങളുടെയും പച്ചക്കറികളുടെയും അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന നീക്കം

2.2.10 കാര്‍ഷികോല്‍പ്പന്നങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും പ്രാദേശിക സംസ്‌കരണ മൂല്യ വര്‍ദ്ധന യൂണിറ്റുകള്‍ (അരിമില്ലുകള്‍ ഉള്‍പ്പെടെയുള്ളവ)

2.2.11 മഴക്കാലപ്പൂര്‍വ്വ കാര്‍ഷിക തയ്യാറെടുപ്പുകള്‍

2.2.12 വനമേഖലകളിലുള്ള പട്ടിക വര്‍ഗ്ഗക്കാരും മറ്റു വനവാസികളും നടത്തുന്ന ചെറുകിട വന ഉല്‍പ്പന്നങ്ങളുടെയും തടിയല്ലാത്ത വനവിഭവങ്ങളുടെയും ശേഖരണവും വിളവെടുപ്പും സംസ്കരണവും

2.2.13 കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട വിത്തുകളുടെയും ഫലങ്ങളുടെയും പരിശോധനയും സംസ്കരണവും പാക്കിങ്ങും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും

2.2.14 കൃഷി മേഖലയിലും ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍

2.2.14 കൃഷി മേഖലയിലും ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയിലും പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍

2.2.15 തേനീച്ച വളര്‍ത്തലും തേന്‍ കൃഷിയുമായി ബന്ധപ്പെട്ട സാധനങ്ങളുടെ അന്തര്‍ജില്ലാ, അന്തര്‍സംസ്ഥാന നീക്ക

2.3. മത്സ്യ ബന്ധനം

2.3.1 സമുദ്ര-ഉള്‍നാടന്‍ മത്സ്യ ബന്ധനവും മത്സ്യകൃഷി വ്യവസായവും (പരിപാലനം,
വിളവെടുപ്പ്‌, സംസ്കരണം, പാക്കിംഗ്‌, ശീതീകരണം, വിതരണം, വില്‍പ്പന
എന്നിവയുള്‍പ്പെടെ)

2.3.2 ഹാച്ചറികള്‍, ഫീഡ്‌ പ്ലാന്റ്സ്‌, വാണിജ്യ അക്വേറിയങ്ങള്‍

2.3.3 മത്സ്യം/ചെമ്മീന്‍ പിടുത്തം, മത്സ്യ ഉല്‍പ്പന്നങ്ങള്‍, മത്സൃത്തിന്റെ വിത്ത്‌ / തീറ്റ
എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍

2.3.4. തോട്ടങ്ങള്‍

2.4.1 തേയില, കോഫി, ഏലം, റബ്ബര്‍, കശുവണ്ടി മറ്റ സുഗന്ധദ്രവ്യങ്ങള്‍ എന്നിവയുടെ തോട്ടങ്ങള്‍ (പരമാവധി 50% തൊഴിലാളികളുമായി മാത്രം)

2.4.2 തേയില, കോഫി, ഏലം, റബ്ബര്‍, കശുവണ്ടി എന്നിവയുടെ വിളവെടുപ്പ്‌, പ്രോസസിങ്ങ്‌. പാക്കിംഗ്‌, വില്‍പ്പന, വിപണനം എന്നിവ (പരമാവധി 50% തൊഴിലാളികളുമായി മാത്രം)

2.4.3 മുള, നാളികേരം, പാക്ക്‌, കൊക്കോ, തുടങ്ങിയവയുടെ തോട്ടങ്ങളും, വിളവെടുപ്പ്‌, പ്രോസസിങ്ങ്‌, പാക്കിംഗ്‌, വില്‍പ്പന, വിപണനം തുടങ്ങിയവ (പരമാവധി 50% തൊഴിലാളികളുമായി മാത്രം)

2.5. മൃഗസംരക്ഷണം

2.5.1 ക്ഷീരസംസ്മരണ പ്ലാന്റുകള്‍ വഴിയുള്ള പാല്‍/പാല്ലല്‍പന്നങ്ങള്‍ എന്നിവയുടെ സംഭരണം,
സംസ്‌കരണം, വിതരണം, വില്‍പന അവയുടെ ചരക്കുനീക്കം, വിതരണശൃംഖല

2.5.2. കോഴി ഫാമുകള്‍, ഹാച്ചറികള്‍ എന്നിവയുള്‍പ്പെടെയുള്ള മുഗവളര്‍ത്തല്‍ കേന്ദ്രങ്ങള്‍, കന്നുകാലി വളര്‍ത്തല്‍

2.5.3. കാലിത്തീറ്റ ഉല്‍പ്പാദനകേന്ദ്രങ്ങള്‍, ഫീഡ്‌ പ്ലാന്റുകള്‍, ചോളം, സോയ തടങ്ങിയ അസംസ്‌കൃതപദാര്‍ത്ഥങ്ങളുടെ വിതരണം

2.5.4. മൃഗപരിപാലനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം

2.5.5. പോള്‍ട്രി/പോള്‍ട്രി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ചരക്കുനീക്കം

3.സാമ്പത്തിക മേഖല

3.1. റിസര്‍വ്‌ ബാങ്ക്, റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സാമ്പത്തിക വിപണികള്‍, NPCL, CCIL എന്നീ സ്ഥാപനങ്ങള്‍, പേയ്മെന്റ്‌ സിസ്റ്റം ഓപ്പറേറ്റര്‍മാരും സ്റ്റാന്‍ഡ്‌ എലോണ്‍ പ്രൈമറി ഡിലര്‍മാരും കൂടാതെ കേരളസര്‍ക്കാരിന്റെ ധനകാര്യ സ്ഥാപനങ്ങളും സഹകരണ ബാങ്കുകളും

3.2. ബാങ്ക്‌ ശാഖകള്‍, എ.ടി.എമ്മുകള്‍, ബാങ്കിങ്ങ്‌ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഐ.ടി
സേവനദാതാക്കള്‍, ബാങ്കിങ്ങ്‌ കറസ്‌പോണ്ടന്റുകള്‍, എ.ടി.എം. ഓപ്പറേഷന്‍ & ക്യാഷ്‌ മാനേജ്മെന്റ്‌ ഏജന്‍സികള്‍

3.3. DBT ക്യാഷ്‌ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാകുന്നതുവരെ ബാങ്ക്‌ ശാഖകള്‍ സാധാരണ പ്രവര്‍ത്തി സമയം തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്‌

3.4. ബാങ്ക്‌ ശാഖകള്‍, ബാങ്കിങ്ങ്‌ കറസ്‌പോണ്ടന്റുകള്‍ എന്നിവയ്ക്ക്‌ സാമൂഹിക അകലം പാലിക്കുന്നതിനും സുഗമമായി പ്രവര്‍ത്തിക്കുന്നതിനും ഉപഭോക്താക്കള്‍ കൂട്ടം കൂടുന്നത്‌ ഒഴിവാക്കുന്നതിനും വേണ്ട സുരക്ഷാ സാകര്യങ്ങള്‍ ജില്ലാ ഭരണകൂടം നല്‍കേണ്ടതാണ്‌.

3.5. സെബി, സെബി നോട്ടിഫൈ ചെയ്തിട്ടുള്ള ക്യാപ്പിറ്റല്‍/ഡെറ്റ്‌ മാര്‍ക്കറ്റ്‌ സര്‍വ്വീസുകള്‍

3.6. ഇന്‍ഷ്വറന്‍സ്‌ റെഗുലേറ്ററി & ഡവലപ്പ്മെന്റ്‌ അതോറിറ്റിയും (IRDAI) ഇന്‍ഷ്വറന്‍സ്‌ കമ്പനികളും

3.7. മിനിമം ജീവനക്കാരുടെ സേവനം ഉപയോഗിച്ചുകൊണ്ട്‌ നോണ്‍ ബാങ്കിങ്ങ്‌ ധനകാര്യ സ്ഥാപനങ്ങള്‍ (ഭവന ധനകാര്യ കമ്പനികളും (HCF) മൈക്രോ ഫിനാന്‍സ്‌
സ്ഥാപനങ്ങളും (NBFC-MFIS) ഉള്‍പ്പെടെ)

3.8. കോ-ഓപ്പറേറ്റീവ്‌ ക്രെഡിറ്റ്‌ സൊസൈറ്റികള്‍

4.സാമൂഹിക മേഖല

4.1. കുട്ടികള്‍, അംഗപരിമിതര്‍, മാനസിക വെല്ലുവിളി ഉയര്‍ത്തുന്നവര്‍, മുതിര്‍ന്ന പൗരന്മാര്‍, നിരാലംബര്‍, സ്ത്രീകള്‍, വിധവകള്‍ എന്നിവരുടെ സംരക്ഷണ കേന്ദ്രങ്ങള്‍/വീട്‌ തുടങ്ങിയവയുടെ പ്രവര്‍ത്തനം. ഒപ്പം മുതിര്‍ന്ന പൗരന്‍മാര്‍ക്ക്‌ അവരുടെ വീടുകളില്‍ സഹായവും സംരക്ഷണവും നല്‍കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുന്നവര്‍

4.2. ഒബ്സര്‍വേഷന്‍ ഹോംസ്‌, ആഫ്റ്റര്‍ കെയര്‍ ഹോംസ്‌, ജുവനൈല്‍സിന്റെ സംരക്ഷണ കേന്ദ്രങ്ങള്‍

4.3. വാര്‍ദ്ധകൃകാല/വിധവ/സ്വാതന്ത്രയസമര പെന്‍ഷനുകള്‍ തുടങ്ങി എല്ലാ സാമൂഹൃക്ഷേമ പെന്‍ഷനുകളുടെ വിതരണവും, എംപ്ലോയ്മെന്റ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ വഴിയുള്ള സേവനങ്ങളും

4.4. അംഗന്‍വാടികളുടെ പ്രവര്‍ത്തനം – കുട്ടികള്‍, സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയ ഗുണഭോക്താക്കളുടെ വീടുകളില്‍ 15 ദിവസത്തിലൊരിക്കല്‍ ഭക്ഷണ/പോഷക വസ്ത്രക്കള്‍ എത്തിക്കേണ്ടതാണ്‌. ഗുണഭോക്താക്കള്‍ ഇതിനായി അംഗന്‍വാടികളില്‍ എത്തേണ്ടതില്ല.

5.ഓണ്‍ലൈന്‍ വിദ്യാഭ്യാസം / വിദൂര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കേണ്ടതാണ്‌.

5.1. എല്ലാ വിദ്യാഭ്യാസ/പരിശീലന/കോച്ചിങ്ങ്‌ കേന്ദ്രങ്ങളും സമാനമായ സ്ഥാപനങ്ങളും അടച്ചിടേണ്ടതാണ്‌.

5.2. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ടിച്ചിങ്ങിലുടെ അക്കാദമിക്‌ ഷെഡ്യൂള്‍ പിന്തുടരേണ്ടതാണ്‌.

5.3. വിദ്യാഭ്യാസ ആവശ്യത്തിന്‌ ദൂരദര്‍ശന്‍ / മറ്റ വിദ്യാഭ്യാസ ചാനലുകള്‍ എന്നിവയുടെ സേവനം പരമാവധി വിനിയോഗിക്കേണ്ടതാണ്‌.

6. MGNREGA & അയ്യങ്കാളി എംപ്ലോയ്മെന്റ്‌ ഗ്യാരണ്ടി സ്കീം പ്രവര്‍ത്തികള്‍
അനുവദിക്കേണ്ടതാണ്‌.

6.1. സാമൂഹിക അകലം / മുഖാവരണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്‌.

6.2. ജലസേചനം / ജലസംരക്ഷണ പ്രവര്‍ത്തികള്‍ക്കും കിണര്‍ കഴിക്കുന്നതിനും
ശുചീകരണത്തിനും പ്രാമുഖ്യം നല്‍കേണ്ടതാണ്‌.

6.3. ജലസേചനം / ജലസംരക്ഷണം / വനവല്‍ക്കരണം തുടങ്ങിയ മേഖലകളിലെ മറ്റു കേന്ദ്ര സംസ്ഥാന പ്രവര്‍ത്തികളും നടപ്പിലാക്കാവുന്നതാണ്‌. MGNREGA വഴിയുള്ള പ്രവര്‍ത്തികളുമായി ഇവയെ അനുയോജ്യമായി കൂട്ടിയിണക്കാവുന്നതാണ്‌.

6.4. ഒരു സംഘത്തില്‍ 5 അവിദഗ്ധ തൊഴിലാളികളില്‍ അധികം അനുവദനീയമല്ല.

7. പൊതു സേവനങ്ങള്‍

7.1 എണ്ണയും, പ്രകൃതി വാതക മേഖലയുമായി ബന്ധപ്പെട്ട പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പ്രകൃതിവാതകം, പാചകവാതകം മുതലായവയുടെ ശുദ്ധീകരണം, ഗതാഗതം, വിതരണം, സംഭരണം കൂടാതെ ചെറുകിട വില്‍പന പ്രവര്‍ത്തനങ്ങള്‍

7.2 വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം

7.3 പോസ്റ്റോഫീസ്‌ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍സര്‍വ്വിസുകള്‍

7.4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളോ
ഏറ്റെടുത്തു നടത്തുന്ന ജലവിഭവ, ശുചീകരണ, മാലിന്യ ശേഖരണ മേഖലകളിലെ
പ്രവര്‍ത്തനങ്ങള്‍

7.5 മൊബൈല്‍ റീചാര്‍ജ്‌ സെന്ററുകള്‍ ഉള്‍പ്പെടെ വാര്‍ത്താവിനിമയവും ഇന്റര്‍നെറ്റ്‌ സൗകര്യവും ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍

7.6 അക്ഷയ സെന്ററുകള്‍

8.ചരക്കു കയറ്റിറക്കല്‍ (സംസ്ഥാനത്തിനകത്തും പുറത്തും) ചുവടെ ചേര്‍ക്കും പ്രകാരം അനുവദനീയമാണ്‌

8.1 എല്ലാ തരത്തിലുള്ള ചരക്കുനിക്കത്തിനുമുള്ള അനുവാദം

8.2 റെയില്‍വേ മുഖേനയുള്ള ചരക്കുകളുടേയും പാഴ്സലുകളുടേയും നീക്കം

8.3 ചരക്കു നീക്കത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ആവശ്യമായ വ്യോമ ഗതാഗതത്തിനായി എയര്‍പോര്‍ട്ടുകളുടെയും അനുബന്ധ സാകര്യങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍

8.4 ചരക്കു നീക്കത്തിനും ചരക്കു ഗതാഗതത്തിനുമായുള്ള തുറമുഖങ്ങളുടെയും ഉള്‍നാടന്‍ കണ്ടെയിനര്‍ ഡിപ്പോകളുടെയും (CD) അംഗീകൃത കസ്റ്റംസ്‌ ക്ലിയറിംഗ്‌ &
ഫോര്‍വേഡിങ്ങ്‌ ഏജന്‍സികളുടെ പ്രവര്‍ത്തനം

8.5 പെട്രോളിയം ഉത്പന്നങ്ങള്‍, എല്‍. പി.ജി., ഭക്ഷണസാധനങ്ങള്‍, മെഡിക്കല്‍
സപ്ലൈസ്‌ എന്നിവയുടെ ക്രോസ്‌ ലാന്‍ഡ്‌ ബോര്‍ഡര്‍ ചരക്കുനിക്കം
സുഗമമാക്കുന്നതിന്‌ ലാന്‍ഡ്‌ പോര്‍ട്ടുകളുടെ പ്രവര്‍ത്തനം

8.6 എല്ലാ ട്രക്കുകള്‍/ ചരക്കു വാഹനങ്ങള്‍ എന്നിവയുടെ ഗതാഗതം (ചരക്ക്‌ ഉള്‍പ്പെടെ/ പിക്ക്‌ അപ്പിനായി/ ഡെലിവറിക്കുശേഷം) രണ്ടു ഡ്രൈവര്‍മാര്‍ (സാധുതയുള്ള ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നിര്‍ബന്ധമാണ്‌), ഒരു ഹെല്‍പ്പര്‍ എന്നിവരുടെ മാത്രം സേവനം ഉപയാഗപ്പെടുത്തി നടത്താവുന്നതാണ്‌

8.7 ഹൈവേകളില്‍ ട്രക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സ്ഥാപനങ്ങളും ഡാബകളും (കര്‍ശനമായ ശാരീരിക അകല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടു മാത്രം)

8.9 റയില്‍വെ, വിമാനത്താവളങ്ങള്‍/എയര്‍ കാരിയര്‍, തുറമുഖങ്ങള്‍, കപ്പലുകള്‍,
ലാന്‍ഡ്‌ പോര്‍ട്ട്‌; ഐ.സി.ഡി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അതത്‌
സ്ഥാപനങ്ങളുടെ അനുമതിയുള്ള ജീവനക്കാര്‍ക്കും, കരാര്‍ ജീവനക്കാര്‍ക്കും ജില്ലാ
കളക്ടറോ, ജില്ലാ പോലീസ്‌ മേധാവിയോ അനുവദിക്കുന്ന പാസ്‌ മുഖേനയുള്ള
സഞ്ചാരം. ഇത്തരം പാഴ്‌സലുകളില്‍ ഏതുസ്ഥലത്തേക്കാണ്‌ എത്തിച്ചേരാന്‍
അനുവാദം നല്ലിയിട്ടുള്ളതെന്ന്‌ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം

9. അവശ്യസാധനങ്ങളുടെ വിതരണം ചുവടെ പറയുംപ്രകാരം അനുവദിച്ചിരിക്കുന്നു.

9.1 അവശ്യവസ്തുക്കളുടെ വിതരണശൃംഖലയുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും (നിര്‍മ്മാണം, തദ്ദേശീയവും അല്ലാതെയുമുള്ള കടകള്‍, ഇ-വാണിജ്യ സ്ഥാപനങ്ങള്‍ മൊത്ത./ചില്ലറ വില്‍പ്പന ഇവയിലുടെയുള്ള വിപണനവും വില്‍പ്പനയും ഉള്‍പ്പെടെ)

  1. കര്‍ശനമായ സാമൂഹ്യ അകലം പാലിക്കണമെന്ന വൃവസ്ഥയില്‍ പ്രവര്‍ത്തനാനുമതി നല്‍കാവുന്നതാണ്‌. ഇതില്‍ നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്രഡ്‌ ഫാക്ടറി, പാല്‍ സംസ്കരണ പ്ലാന്റുകള്‍, ധാന്യം പൊടിക്കുന്ന മില്ലുകള്‍, ദാല്‍ മില്ലുകള്‍ എന്നിവയും ഉള്‍പ്പെടും

9.2 കര്‍ശനമായ സാമുഹ്യ അകലം പാലിക്കണമെന്ന വ്യവസ്ഥയില്‍ രാവിലെ ഏഴു
മണിമുതല്‍ വൈകുന്നേരം ഏഴു മണിവരെ പൊതുവിതരണ സമ്പ്രദായത്തിന്‍ കിഴിലുള്ള റേഷന്‍ കടകള്‍, ഭക്ഷ്യ വസ്ത്ക്കള്‍, പലവ്യഞ്ജനങ്ങള്‍, ശുചീകരണ സാമഗ്രികള്‍, പഴവും പച്ചക്കറികളും, ക്ഷീര ഉല്ന്നങ്ങള്‍, പോള്‍ട്രി, മത്സ്യവും മാംസവും, കന്നുകാലി തീറ്റയും, തീറ്റപൂല്ലും മുതലായവ വില്പന നടത്തുന്ന ചെറുകിട കടകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാനുള്ള അനുമതി.

9.3 വൃക്തികളുടെ സഞ്ചാരം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്‌.

10. വാണിജ്യ/സ്വകാര്യസ്ഥാപനങ്ങളും ചവടെ ചേര്‍ക്കു പ്രകാരം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്നു.

10.1 സംപ്രേക്ഷണം, ഡി.റ്റി.എച്ച്‌, കേബിള്‍ സര്‍വ്വീസുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള
അച്ചടി ഇലക്ടോണിക്‌ മാദ്ധ്യമങ്ങള്‍

10.2 50% ജീവനക്കാര്‍ വരെ മാത്രം എന്ന വ്യവസ്ഥയില്‍ ഐ.റ്റി.യും അനുബന്ധ
സ്ഥാപനങ്ങളും

10.3 സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള കാള്‍ സെന്ററുകളും ഡാറ്റാ സെന്ററുകളും.

10.4 കൊറിയര്‍ സര്‍വ്വിസ്‌

10.5 എല്ലാ കോള്‍ഡ്‌ സ്റ്റോറേജ്‌, വെയര്‍ഹൗസിംഗ്‌‌ സേവനങ്ങളും (തുറമുഖങ്ങള്‍,
വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷനുകള്‍, കണ്ടയ്കര്‍ ഡിപ്പോകള്‍, വ്യക്തിഗത
സ്ഥാപനങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടെയുള്ളവ) ബന്ധപ്പെട്ട സേവനശൃംഖലകളും

10.6 സ്വകാര്യ സുരക്ഷാ സേവനങ്ങളും സൗകര്യങ്ങളും, പാര്‍പ്പിട സമുച്ചയങ്ങളുടെയും ഓഫീസ്‌ അറ്റകുറ്റപണികളുടെയും പരിപാലനത്തിനുമായുള്ള മാനേജ്മെന്റ്‌ സേവനങ്ങള്‍

10.7 ലോക്ക്ഡൌാണ്‍ മൂലം ഒറ്റപ്പെട്ടപോയ ടൂറിസ്റ്റുകള്‍, ആരോഗ്യ, മെഡിക്കല്‍ മേഖല ഉള്‍പ്പെയുള്ള അവശ്യസര്‍വീസ്‌ ജീവനക്കാര്‍, വിമാന, കപ്പല്‍ ജീവനക്കാര്‍
തുടങ്ങിയവരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍

10.8 ക്വാറന്റൈന്‍ ചെയ്യുന്നതിനായി ഉപയോഗിക്കുന്നതോ മാറ്റിയിട്ടതോ ആയ
സൗകര്യങ്ങള്‍

10.9 ഇലക്ടീഷ്യന്‍, ഐ.റ്റി. സംബന്ധമായ അറ്റകുറ്റപ്പണി ചെയ്യന്നവര്‍, പ്ലംബര്‍മാര്‍,
മോട്ടോര്‍ മെക്കാനിക്കുകള്‍, കാര്‍പ്പന്റര്‍മാര്‍, ഹോം നഴ്സുമാര്‍, വീട്ടു ജോലിക്കാര്‍
തുടങ്ങിയ സ്വയംതൊഴിലിലേര്‍പ്പെട്ടവരുടെ സേവനം. വീട്ടുജോലികള്‍ ചെയ്യുന്നവരും ഹോം മെയ്ഡുകളും ഒരു ഭവനത്തില്‍ മാത്രമെ പോകുവാന്‍ പാടുള്ളൂ.

10.10 ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌‌ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍

10.11 നിര്‍മ്മാണ സാമഗ്രികളുടെ വില്‍പ്പനയും ചരക്കു നീക്കവും ( സിവിലും ഇലക്ടിക്കലും)

10.12 റസ്റ്റാറന്റുകള്‍ – രാത്രി 8 മണി വരെ ഭക്ഷണം പാര്‍സല്‍ ആയി നല്‍കാവുന്നതാണ്‌, രാത്രി 10 മണിവരെ ഓണ്‍ ലൈന്‍/ഡോര്‍ ഡെലിവറി അനുവദിക്കുന്നതാണ്‌.

10.13 വിദ്യാര്‍ത്ഥികള്‍ക്കായിട്ടുള്ള പഠന പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍

10.14 ഇലക്ട്രിക്‌ ഫാനുകള്‍ വില്‍ക്കുന്ന കടകള്‍

11.താഴെ പറയുന്ന വൃവസായങ്ങളും വ്യാവസായിക സ്ഥാപനങ്ങളും
(സര്‍ക്കാര്‍/ സ്വകാര്യം) പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ്‌.

11.1 ആയുര്‍വേദമുള്‍പ്പടെയുള്ള മരുന്നു നിര്‍മ്മാണം

11.2 പ്രത്യേക സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പ്പാദനാധിഷ്ടിതവും അല്ലാതെയുമുള്ള വ്യവസായ സ്ഥാപനങ്ങള്‍, കയറ്റുമതീയധിഷ്ടിത യൂണിറ്റുകള്‍, വ്യവസായ എസ്‌റ്റേറ്റുകളും ടൗണ്‍ഷിപ്പുകളും. പ്രസ്തുത സ്ഥാപനങ്ങള്‍ കഴിവതും തങ്ങളുടെ തൊഴിലാളികളെ അതതു സ്ഥാപനങ്ങള്‍ക്കകത്തു തന്നെയോ അല്ലങ്കില്‍ അവയോട്‌ ചേര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളിലോ താമസിപ്പിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കേണ്ടതാണ്‌. തൊഴിലാളികള്‍ക്ക്‌ ജോലി സ്ഥലത്തേക്കുള്ള യാത്രക്കായി സാമുഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രത്യേക യാത്രാ സാകര്യം തൊഴില്‍ദാതാവ്‌ ഒരുക്കേണ്ടതാണ്‌.

11.3 ഔഷധങ്ങള്‍, ഔഷധസംബന്ധിയായ മറ്റ്‌ സംഗതികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, അവയുടെ നിര്‍മ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍, ഇന്റര്‍മീഡിയറികള്‍ എന്നിവ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടെ ഉല്‍പ്പാദന യൂണിറ്റുകള്‍

11.4 ഭക്ഷ്യ സംസ്കരണ വ്യവസായം

11.5 തുടര്‍ച്ചയായ ഉല്പാദന പ്രക്രിയയും അവയുടെ വിതരണ ശൃംഖലയും ആവശ്യമായ ഉല്പാദന യൂണിറ്റുകള്‍ പ്രത്യേകിച്ച്‌ സിമന്റ്‌, സ്റ്റീല്‍, രാസവളം യൂണിറ്റുകള്‍

11.6 ഐ.ടി ഹാര്‍ഡ്‌ വെയര്‍ ഉല്പാദനം

11.7 ഖനനവും ധാതു ഉല്‍പാദനവും ക്വാറിയിങ്ങും അവയുമായി ബന്ധപ്പെട്ട ചരക്കു നീക്കം അവക്കാവശ്യമായ സ്‌ഫോടകവസ്തുക്കളൂുടെ വിതരണം, ഖനനവുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍

11.8 പാക്കേജിങ്ങ്‌ സാമഗ്രികളുടെ നിര്‍മ്മാണ യൂണിറ്റുകള്‍

11.9 സാമുഹിക അകലവും ഷിഫ്റ്റുകള്‍ ക്രമീകരിച്ചും തുണി/ കൈത്തറി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ്‌. എന്നാല്‍ തുണിക്കടകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല

11.10 ഗ്രാമീണ മേഖലകളിലെ (മുന്‍സിപ്പാലിറ്റികള്‍ക്കും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും പൂറത്ത്‌) ഇഷ്ടിക ചൂളകള്‍

11.11 റബ്ബറിന്റെ സംഭരണവും സംസ്കരണവും

11.12 കശുവണ്ടി, നാളികേരം, വെളിച്ചെണ്ണ, കയര്‍,ഖാദി വ്യവസായങ്ങള്‍

11.13 ഗ്രാമീണ മേഖലകളിലും മുന്‍സിപ്പാലിറ്റികളിലും (മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക്‌ പുറത്ത്‌) ഉള്ള എല്ലാ ചെറുകിട വ്യവസായ യൂണിറ്റുകളും (MSME)

11.14 നോട്ടുബ്ദക്ക്‌ നിര്‍മ്മാണ യൂണിറ്റുകള്‍

12. താഴെ പറയുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതാണ്‌

12.1 റോഡുകള്‍, ജലസേചന പദ്ധതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കെട്ടിടങ്ങള്‍, ഗ്രാമീണ മേഖലയിലെ MSME ഉള്‍പ്പെടെയുള്ള എല്ലാ വ്യവസായ പദ്ധതികള്‍, ജലവിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ടെലികോം ഓപ്റ്റിക്കല്‍ ശൃംഖലകളുടെ സ്ഥാപിക്കല്‍ ശുചീകരണം, വൈദ്യത വിതരണ ശൃംഖലകളുടെ സ്ഥാപനം, ഇവയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തികള്‍, പുനരുപയോഗിക്കാവുന്ന ഈര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തികള്‍

12.2 വ്യക്തിശുചിത്വം പാലിക്കുന്നതിന്‌ സാമൂഹ്യ അകലം പാലിക്കുന്നതിലും യാതൊരു വിട്ടുവീഴ്ചയും അനുവദിക്കുന്നതല്ല. ഇതിനായുള്ള ക്രമീകരണം ഒരുക്കേണ്ടത്‌ തൊഴില്‍ ദാതാവിന്റെ ചുമതലയായിരിക്കും.. പനി, ചുമ മുതലായ രോഗലക്ഷണങ്ങള്‍ ഉള്ള ഒരാളെയും യാതൊരു കാരണവശാലും ജോലിക്ക്‌ നിയോഗിക്കരുത്‌. അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന ബന്ധപ്പെട്ട കരാറുകാരന്റെയോ തൊഴില്‍ ദാതാവിന്റെയോ ഉത്തരവാദിത്തമായിരിക്കും

12.3 നിര്‍മ്മാണസ്ഥലത്ത്‌ അത്യാവശ്യ ജോലികള്‍ക്കാവശ്യമായ അവശ്യം തൊഴിലാളികളെ മാത്രമേ നിയോഗിക്കാവു. ജീവിതവൃത്തി ഉറപ്പാക്കുന്നതിനായി അതിഥി തൊഴിലാളികളെ പ്രവൃത്തി സ്ഥലങ്ങളില്‍ കഴിയുന്നത്ര നിയോഗിക്കേണ്ടതാണ്‌

13.താഴെപറയുന്ന സംഗതികളില്‍ വ്യക്തികളുടെ സഞ്ചാരം അനുവദിക്കുന്നതാണ്‌

13.1 ഒറ്റ ഇരട്ട അക്ക നമ്പറിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളുടെ ഗതാഗതം ഒന്നിടവിട്ട ദിവസങ്ങളില്‍ അനുവദിക്കുന്നതാണ്‌. ഒറ്റ അക്കം നമ്പര്‍ വാഹനങ്ങള്‍, തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കം നമ്പര്‍ വാഹനങ്ങള്‍ ചെവ്ൃ, വ്യാഴം, ശനി ദിവസങ്ങളിലും അനുവദിക്കുന്നതാണ്‌. ഒറ്റ ഇരട്ട സ്കീം ഞായറാഴ്ചകളില്‍ ബാധകമാകില്ല. അവശ്യ സേവനങ്ങള്‍, അടിയന്തരഘട്ടങ്ങള്‍, സര്‍ക്കാര്‍/സര്‍ക്കാര്‍ ഏജന്‍സികള്‍/ബാങ്കുകള്‍, അടിയന്തിര ജോലിക്കായി നിയോഗിച്ചിരിക്കുന്ന ജീവനക്കാര്‍,സ്വകാര്യ സര്‍ക്കാര്‍ മേഖലയിലുള്ള
ഡോക്ടര്‍മാരും മറ്റ്‌ ആരോഗ്യ പ്രവര്‍ത്തകര്‍, ഇലക്ടിക്‌ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ എന്നി വിഭാഗങ്ങളെ പ്രസ്തുത വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കുന്നു. ഒറ്റയ്ക്കോ സഹായികളോടൊപ്പമോ യാത്ര ചെയ്യന്ന വനിതകള്‍, അംഗപരിമിതര്‍ എന്നിവരെയും മേല്‍ നിബന്ധനകളില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുന്നു. നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെകൂടാതെ പിന്‍സീറ്റില്‍ രണ്ടു യാത്രക്കാരും ഇരുചക്ര വാഹനങ്ങളില്‍ വാഹനം ഓടിക്കുന്ന ആളും മാത്രമേ അനുവദനീയമായിട്ടുള്ള. കുടടംബാഗംമാണെങ്കില്‍ മാത്രം ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ യാത്ര അനുവദിക്കുന്നതാണ്‌.

13.2 സംസ്ഥാന സര്‍ക്കാര്‍/ പ്രാദേശിക അതോറിറ്റികള്‍ പുറപ്പെടുവിക്കുന്ന
നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ലോക്ക്ഡൌണില്‍ നിന്നും ഒഴിവ്വ നല്‍കിയിട്ടുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്യന്ന എല്ലാവര്‍ക്കും തങ്ങളുടെ ജോലി സ്ഥലത്തേയ്യം തിരിച്ചുമുള്ള യാത്ര അനുവദിക്കുന്നതാണ്‌.

13.3 വ്യാവസായിക, ഉല്‍പ്പാദന, നിര്‍മ്മാണ, കാര്‍ഷിക, തൊഴിലുറപ്പു ജോലികള്‍ക്കായി അതിഥി തൊഴിലാളികളെ സംസ്ഥാനത്തിനകത്ത്‌ താഴെപ്പറയുന്ന വ്യവസ്ഥകള്‍ പാലിച്ച്‌ കൊണ്ടുപോകാവൃന്നതാണ്‌.

13.3.1 റിലീഫ്‌/ഷെല്‍റ്റര്‍ ക്യാമ്യകളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവര്‍ക്ക്‌ വൈദഗ്ധ്യമുള്ള ജോലിയുടെ അടിസ്ഥാനത്തില്‍ സ്കില്‍ മാപ്പിംഗ്‌ രജിസ്ടേഷന്‍ നടത്തേണ്ടതാണ്‌.

13.3.2 സംസ്ഥാനത്തിനകത്ത്‌ ഒരു സംഘം അതിഥി തൊഴിലാളികള്‍ക്ക്‌ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും അവര്‍ ജോലിചെയ്തിരുന്ന സ്ഥലത്തേക്ക്‌ പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവരെ പരിശോധനകള്‍ക്ക്‌ വിധേയമാക്കി രോഗലക്ഷണമില്ലാത്തവര്‍ക്ക്‌ മാത്രം ജോലിസ്ഥലത്തേക്ക്‌ കൊണ്ടുപേകാവുന്നതാണ്‌.

13.3.3 സംസ്ഥാനത്തിന്‌ പുറത്തേക്കുള്ള യാത്ര ഒരു കാരണവശാലും അനുവദിക്കുന്നതല്ല.

13.3.4 അതിഥി തൊഴിലാളികളെ ബസ്സുകളില്‍ കൊണ്ടു പോകുമ്പോള്‍ ശാരീരിക അകലം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതും യാത്രക്കായി ഉപയോഗിക്കുന്ന വാഹനം ആരോഗ്യ വകപ്പിന്റെ മാർഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച്‌ അണുവിമുക്തമാക്കേണ്ടതുമാണ്‌.

13.3.5 യാത്രാവേളയില്‍ ആഹാരവും കുടിവെള്ളവും തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്‌.

13.3.6 കോവിഡ്‌-19 നിര്‍വ്യാപനുവുമായി ബന്ധപ്പെട്ട്‌ 2020 ഏപ്രില്‍ 15 ന്‌ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (അനുബന്ധം!) കൃത്യമായും പാലിക്കേണ്ടതാണ്‌.

13.4 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒഴിവുനല്‍കിയിട്ടുള്ള മേഖലകളിലുള്ള തൊഴിലാളികളെയും ജീവനക്കാരെയും കൊണ്ടുപോകുന്നതിനായി മാത്രമെ ജില്ലക്കകത്തുള്ള ബസ്‌ യാത്രകള്‍ അനുവദിക്കുകയുള്ളൂ. പൊതു ഗതാഗതം അനുവദിക്കുന്നതല്ല.

13.5 ഇന്ത്യന്‍ സീ ഫയര്‍ഫോഴ്‌സിന്റെ ഇന്ത്യന്‍ തുറമുഖങ്ങളിലുള്ള സൈന്‍-ഓണ്‍/സൈന്‍-ഓഫ്‌ ഇവയും ഇതിനായുള്ള ഇവരുടെ യാത്രയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ഏപ്രില്‍ 21 ന്‌ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിംഗ്‌ പ്രൊസീജിയര്‍ (SOP) പ്രകാരം മാത്രമായിരിക്കണം. (അനുബന്ധം-2)

13.6 ഗര്‍ഭിണികളായ സ്ത്രീകള്‍, കേരളത്തില്‍ അത്യാവശ്യ ചികിത്സ നേടേണ്ടവര്‍, മരണാസന്നരായ ബന്ധുക്കളെ കാണാനെത്തുന്നവര്‍, ബന്ധുക്കളുടെ മരണത്തിനെത്തുന്നവര്‍ എന്നിവര്‍ക്ക്‌ സംസ്ഥാനാനന്തര യാത്ര സര്‍ക്കാര്‍ ഉത്തരവ്‌ (സാധാ) നം.1330/2020/പൊ. ഭ.വ, തീയതി 15.4.2020 ലെ വ്യവസ്ഥകള്‍ പ്രകാരം അനുവദിക്കുന്നതാണ്‌ (അനുബന്ധം-3)

14. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍,
തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവ താഴെപറയും പ്രകാരം തുറന്നു
പ്രവര്‍ത്തിക്കേണ്ടതാണ്‌.

14.1 ഡിഫന്‍സ്‌, സെന്‍ട്രല്‍ ആംഡ്‌ പോലീസ്‌ ഫോഴ്സ്‌, ആരോഗ്യം, ദുരന്തനിവാരണം,
മുന്നറിയിപ്പ്‌ സംവിധാനങ്ങള്‍ (IMD, INCOIS, SASE, National Centre for Seismology,
CWC), നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്‌ സെന്റര്‍ (1), ഫുഡ്‌ കോര്‍പ്പറേഷന്‍ ഓഫ്‌
ഇന്‍ഡ്യ (FCI), എന്‍.സി.സി, നെഹ യുവ കേന്ദ്ര, കസ്റ്റംസ്‌ എന്നിവ പൂര്‍ണ്ണമായും
പ്രവര്‍ത്തിക്കുന്നതാണ്‌.

14.2 റവന്യു പോലീസ്‌, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്‌, ഫയര്‍ & എമര്‍ജന്‍സി സര്‍വ്വീസുകള്‍, വിവര പൊതുജനസമ്പര്‍ക്ക വകുപ്പ്‌, ജയിലുകള്‍, ലൈസന്‍സികള്‍ ഉള്‍പ്പെടെ ലീഗല്‍ മെട്രോളജി വകുപ്പ്‌, മുനിസിപ്പല്‍-പഞ്ചായത്ത്‌ ഓഫീസുകള്‍ എന്നിവയും പൂര്‍ണ്ണമായും പ്രവര്‍ത്തിക്കേണ്ടതാണ്‌.

14.3 സംസ്ഥാനസര്‍ക്കാരിനു കീഴിലുള്ള മറ്റെല്ലാ വകുപ്പുകളും നിയന്ത്രിത എണ്ണം
ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഗ്രൂപ്പ്‌എ & ബി ഉദ്യോഗസ്ഥര്‍ 50%
ഓഫീസിലെത്തേണ്ടതാണ്‌. ഗ്രൂപ്പ്‌ സി & ഡി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം ഉറപ്പുവരുത്തിക്കൊണ്ട്‌ ആവശ്യത്തിനനുസരിച്ച്‌ പരമാവധി 33% പേര്‍ ഹാജരാകേണ്ടതാണ്‌. ശേഷിക്കുന്ന ജീവനക്കാര്‍ വീടുകളിലിരുന്ന്‌ ഓദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കേണ്ടതും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശാനുസരണം ഓഫീസില്‍ എത്തേണ്ടതുമാണ്‌. എന്നിരുന്നാലും പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ വിന്യസിക്കേണ്ടതാണ്‌. തൊട്ടടുത്തുള്ള ജില്ലകളിലേക്ക്‌ ജീവനക്കാര്‍ക്ക്‌ ഓദ്യോഗികാവശ്യങ്ങള്‍ക്ക്‌ യാത്ര ചെയ്യാവുന്നതും
ഇതിനായി ഓദ്യോഗിക തിരിച്ചറിയല്‍രേഖ ഉപയോഗിക്കേണ്ടതുമാണ്‌.

14.4 ജില്ലാഭരണകൂടം, ട്രഷറി, അക്കണ്ടന്റ്‌ ജനറല്‍ ഓഫീസ്‌ അതിനു കീഴിലുള്ള ഫീല്‍ഡ്‌ ഓഫീസുകള്‍ തുടങ്ങിയവ പരിമിതമായ ജീവനക്കാരുടെ സേവനം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ്‌. പൊതുജനങ്ങള്‍ക്കുള്ള സേവനം ഉറപ്പാക്കേണ്ടതാണ്‌.

14.5. ന്യൂഡല്‍ഹിയിലെ സംസ്ഥാന റസിഡന്റ്‌ കമ്മീഷണറുടെ ഓഫീസ്‌, കോവിഡ്‌-19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ഇന്റേണല്‍ കിച്ചണ്‍ പ്രവര്‍ത്തനത്തിനുമായി മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്‌.

14.6 ഫോറസ്റ്റ്‌ ഓഫീസുകള്‍- മൃഗശാലകള്‍, നേഴ്‌സറികള്‍, വന്യജീവികള്‍ എന്നിവയുടെ പരിപാലനം, കാട്ടുതീ തടയല്‍, തോട്ടങ്ങളിലെ ജലസേചനം, പെട്രോളിങ്ങ്‌ ഇതിനാവശ്യമായ ഗതാഗതം.

14.7 33% ജിവനക്കാരെ വിന്യസിച്ചുകൊണ്ട്‌ എല്ലാ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റികളും

14.8. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇനിയൊരുത്തുരവുണ്ടാകുന്നതുവരെ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ അഞ്ച്‌ പ്രവര്‍ത്തിദിനങ്ങളായിരിക്കും.

14.9 കോവിഡ്‌-19 നിര്‍വ്യാപനവൃമായി ബന്ധപ്പെട്ട്‌ തദ്ദേശ സ്ഥാപനങ്ങള്‍ നിയോഗിക്കുന്ന സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍

  1. മുഖാവരണം ധരിച്ചുകൊണ്ടും ശാരീരിക അകലം പാലിച്ചുകൊണ്ടും ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ പ്രഭാത സവാരിയും ജോഗിങ്ങും അനുവദിക്കാവുന്നതാണ്‌.
  2. എല്ലാവരും പൊതുയിടങ്ങളില്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതാണ്‌. ജോലി സ്ഥലങ്ങളിലും ഫാക്ടറികളിലും മറ്റ്‌ സ്ഥാപനങ്ങളിലും ശാരീരിക അകലവും മറ്റ്‌ നിബന്ധനകളും പാലിക്കുന്നുണ്ട്‌ എന്ന്‌ എല്ലാ വകുപ്പ മേധാവികളും ജില്ലാ കളക്ടര്‍മാരും
    ഉറപ്പാക്കേണ്ടതാണ്‌.
  3. ആവശ്യമെങ്കില്‍ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുപരിയായുള്ള നിയന്ത്രണങ്ങള്‍
    ഏര്‍പ്പെടുത്തുവാന്‍ ജില്ലാ ദുരന്തനിവരാണ അതോറിറ്റിക്ക്‌ അനുവാദം
    ഉണ്ടായിരിക്കുന്നതാണ്‌. ലോക്ക് ഡൗണുമായും ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഏതെങ്കിലും ആളുകള്‍ ലംഘിക്കുകയാണെങ്കില്‍ 2005 ലെ ദുരന്തനിവാരണ നിയമത്തിന്റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 188 -ാം വകുപ്പ്‌ പ്രകാരവും, ഉചിതമായ മറ്റ്‌ ചട്ടങ്ങള്‍ പ്രകാരവും നിയമനടപടികള്‍ക്ക്‌ വിധേയനാകേണ്ടിവരും. (ചട്ടങ്ങളുടെ ബന്ധപ്പെട്ട ഭാഗങ്ങള്‍ അനുബന്ധം-4 ആയി ചേര്‍ത്തിരിക്കുന്ന ).
    നിര്‍വഹണച്ചുമതലയുള്ള എല്ലാ വിഭാഗങ്ങളും മുകളിലുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കേണ്ടതാണ്‌. അതത്‌ ജില്ലകളില്‍ ജില്ലാ ദൂരന്തനിവരാണ അതോറിറ്റി ചെയര്‍മാന്റെ തീരുമാനം അന്തിമമായിരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →