വാഷിങ്ടണ്‍ ഏപ്രിൽ 26: കൊവിഡ്-19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2 ലക്ഷം കടന്നു. 28 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 53928 പേരാണ് അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യ 20,000 ത്തിനു മുകളിലാണ്. അമേരിക്ക, യു.എസ്, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലാണ് മരണം 20,000 കടന്നത്. 22614 പേരാണ് ഫ്രാൻസിൽ കോവിഡ് ബാധിച്ച് മരിച്ചത്.
യു.കെയില്‍ കൊവിഡ് മരണം 20,319 ആയി. 14,8000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ വെച്ച് മരിച്ചവരുടെ കണക്കാണ് യു.കെ അറിയിച്ചത്. യു.കെ യില്‍ കെയര്‍ ഹോമുകളില്‍ നിന്നും വീടുകളില്‍ നിന്നും മരണപ്പെടുന്നവരുടെ കണക്ക് ഔദ്യോഗികമായി കൊവിഡ് മരണ സംഖ്യയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പെയിനില്‍ 22902 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇറ്റലിയില്‍ 26384 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.