ന്യൂഡൽഹി ഏപ്രിൽ 22: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 20000 കഴിഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രില്‍ 27 തിങ്കളാഴ്ചയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുക.
കൊവിഡ് വ്യാപനത്തിന് പിന്നാലെ ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്. വിമാനസര്‍വീസ് തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളുടെ നിലപാട് തേടിയേക്കും.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 20471 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1486 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് ബാധിച്ച് 49 പേരാണ് രാജ്യത്ത് മരിച്ചത്.

