എച്ച്.ഐ.വി മരുന്നുകള്‍ ഗുണം ചെയ്യില്ല, പുതിയ കണ്ടെത്തലുമായി ചൈനീസ് ഗവേഷകര്‍

ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ എച്ച്.ഐ.വി ക്കുള്ള മരുന്നുകള്‍ നല്‍കിയിരുന്നു. എച്ച്‌ െഎന്നാല്‍ ഇവയൊന്നും ഫലപ്രദമല്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. എച്ച്‌ഐവിക്ക് എതിരായി ലോപിനാവിര്‍-റിട്ടോനാവിര്‍ മരുന്നുകളുടെ സംയുക്തവും ആര്‍ബിഡോള്‍ എന്ന മരുന്നുമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇവ കോവിഡിനെതിരെ ഫലപ്രദമല്ലെന്നാണ് ചൈനീസ് ഗവേഷകരുടെ കണ്ടെത്തല്‍. ഗ്വാങ്ഷൂ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ലിങ്ഗ്വാ ലീ, ഷിയോങ് ഡെങ്, ഫുഷുന്‍ ഴാങ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.കോവിഡ് 19 ബാധിച്ച 86 രോഗികളിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. 34 പേര്‍ക്ക് ലോപിനാവിര്‍-റിട്ടോനാവിര്‍ മരുന്നുകളുടെ സംയുക്തവും 35 പേര്‍ക്ക് ആര്‍ബിഡോളുംനല്‍കിയപ്പോള്‍ 17 പേര്‍ക്ക് മരുന്നുകളൊന്നും നല്‍കിയില്ല. മൂന്നു വിഭാഗത്തില്‍പ്പെട്ട രോഗികളിലും ഏഴാം ദിവസവും 14ാം ദിവസവും ഒരേ ആരോഗ്യസ്ഥിതിയാണ്ഉണ്ടായത്. മരുന്ന് ഉപയോഗിച്ച രോഗികളില്‍ കൊവിഡ് ലക്ഷണങ്ങളില്‍ കുറവുകളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ഉപയോഗിച്ച മരുന്നുകള്‍ പാര്‍ശ്വഫലങ്ങള്‍ കാണിച്ചതായി പഠനത്തില്‍ വ്യക്തമാകുകയും ചെയ്തു. മരുന്ന് ഉപയോഗിച്ച രോഗികളില്‍ വയറിളക്കം, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങള്‍ കാണിച്ചു. മരുന്ന് ഉപയോഗിക്കാത്തവരില്‍ ഇവയൊന്നും ഉണ്ടായില്ലെന്നും പഠനം പറയുന്നു.

Share
അഭിപ്രായം എഴുതാം