റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ വൈറസിനെ കാറ്റില്‍ പറത്തി ഫിഷറീസ്സ് വകുപ്പിന്റെ മത്സ്യകച്ചവടം

April 11, 2020 - 4:48 pm

കൊല്ലം : ജില്ലയില്‍ ഫിഷറീസ്സ് വകുപ്പിന്റെ മത്സ്യ കച്ചവടം തിരുതകൃതി. സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെയാണ് ഭൂരിഭാഗം ആളുകളും അന്തിപ്പച്ചയില്‍ നിന്നും മീന്‍ വാങ്ങാനായി കൊല്ലം കാവനാട് ജംഗ്ഷനില്‍ എത്തിയത്. രാവിലെ എട്ട് മണിമുതല്‍ പത്തുമണി വരെയാണ് കാവനാട് മത്സ്യ കച്ചവടം നടന്നത്. നിശ്ചിത അകലം പാലിക്കാതേയും മാസ്‌ക് ധരിക്കാതെയുമാണ് അന്യസംസ്ഥാന തൊഴിലാളികളടക്കം നൂറുകണക്കിനാളുകള്‍ മീന്‍ വാങ്ങാനെത്തിയത്. ഒരു എസ്‌ഐയും രണ്ട് ട്രെയിനി പൊലീസുകാരും മാത്രമാണ് ഇവരെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. ആളുകള്‍ പോലീസിനോട് സഹകരിക്കാത്തതിനെതുടര്‍ന്ന് കൂടുതല്‍ പോലീസെത്തിയാണ് ആളുകളെ നിയന്ത്രണ വിധേയമാക്കിയത്. ജില്ലയില്‍ നാല് അന്തിപച്ച വാഹനങ്ങളാണ് മത്സ്യ കച്ചവടത്തിനായിട്ടുള്ളത്. വിവിധ പ്രദേശങ്ങളിലായി രണ്ട് മണിക്കൂര്‍ വീതം എല്ലാ ദിവസവും മത്സ്യ കച്ചവടം നടത്തുമെന്ന് ഫിഷറീസ് വകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *