റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് : കണ്ണൂരിൽ മരിച്ചയാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല

April 11, 2020 - 2:24 pm

കണ്ണൂര്‍ ഏപ്രിൽ 11: കൊവിഡ് 19 ബാധിച്ച്‌ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്നുരാവിലെ മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫിന് (71) എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതാണ് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നതും. അത് കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ട്. വൃക്കരോഗവും ഹൃദ്‌രോഗവും ഉള്ള ആളായിരുന്നു മഹറൂഫ്.

കഴിഞ്ഞ മാസം 26 ന് പനിബാധിച്ച്‌ മരുമകനോടൊപ്പം ഇയാള്‍ തലശേരിയിലെ ടെലി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ മഹ്‌റൂഫിന് രോഗം കലശലായതിനെ തുടര്‍ന്ന് 30ന് വീണ്ടും ഇതേ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസ തടസം രൂക്ഷമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *