തൃശൂർ പൂരം ഈ വർഷം ചടങ്ങുകളിലൊതുങ്ങിയേക്കും: അന്തിമ തീരുമാനം ഉടൻ

തൃശൂര്‍ ഏപ്രിൽ 9: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്തിയേക്കും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വരും ദിവസങ്ങളിലുണ്ടാകും. ഇതുസംബന്ധിച്ച്‌ ദേവസ്വങ്ങള്‍ യോഗം ചേര്‍ന്നേക്കും. മേയ് രണ്ടിനാണ് തൃശൂര്‍ പൂരം. കൊവിഡിന്റെ നിയന്ത്രണമുള്ളതിനാല്‍ പൂരം പതിവു പോലെ നടത്തുക പ്രയസമാകും.

പൂരം എങ്ങനെ നടത്തണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത മുന്‍നിറുത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിറുത്തി വച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →