ഗയ: ബിഹാറില്‍ ഗയയിലെ ഒരു ആശുപത്രിയില്‍ വച്ച് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന അതിഥി സംസ്ഥാന തൊഴിലാളിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്താതായി പരാതി. രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചു.
പഞ്ചാബ് സ്വദേശിയാണ് യുവതി. ഭര്‍ത്താവിനൊപ്പമാണ് യുവതിയെ മാര്‍ച്ച് 25ന് ഗയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ യുവതിയുടെ ഗര്‍ഭച്ഛിത്രം നടത്തിയിരുന്നു. തുടര്‍ന്ന് നിയന്തിരക്കാനാവാത്ത രക്തസ്രാവമുണ്ടായതുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കു ശേഷം ഇവര്‍ക്ക് കൊവിഡ് ബാധയുണ്ടോ എന്ന സംശയിച്ച്് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് ഇവരെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ഇവര്‍ക്ക് വീണ്ടും രക്തസ്രാവമുണ്ടായി. അപ്പോഴാണ് ഡോക്ടര്‍ ലൈംഗികാത്രിക്രമം നടത്തിയെന്ന് വീട്ടുകാരെ അറിയിച്ചത്. പിന്നീട് രക്തസ്രാവം മൂര്‍ച്ഛിച്ച് യുവതി മരിക്കുകയായിരുന്നു.
അന്വേഷണം ആരംഭിച്ചു. ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.