റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുന്‍ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം

March 13, 2020 - 2:29 pm

ശ്രീനഗര്‍ മാര്‍ച്ച് 13: അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കിയ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഫാറൂഖ് അബ്ദുള്ളയെ തടങ്കലിലാക്കിയ നടപടി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ജമ്മു കാശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാലാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിതനാകുന്നത്.

വിചാരണ കൂടാതെ തടങ്കലിലാക്കാന്‍ സാധിക്കുന്ന പൊതുസുരക്ഷാ നിയമവും 83-കാരനായ അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിരുന്നു. തടങ്കലിലുള്ള മറ്റു മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹ്ബൂബ മുഫ്തിയെയും മോചിപ്പിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *