റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടില്‍ പ്രളയ ധനസഹായം ലഭിക്കാത്തതിനാല്‍ യുവാവ് ആത്മഹത്യ ചെയ്തു: പ്രതിഷേധവുമായി നാട്ടുകാര്‍

March 3, 2020 - 11:22 am

കല്‍പ്പറ്റ മാര്‍ച്ച് 3: വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് തൂങ്ങിമരിച്ചു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ (42) ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുബവും താമസിച്ച വീട് തകര്‍ന്നത്. ഇന്നലെ വൈകിട്ടാണ് സനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു. തഹസില്‍ദാര്‍ എത്താതെ മൃതദേഹം എടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *