അഹമ്മദാബാദ് ഫെബ്രുവരി 24: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ഉച്ചയോടെ അഹമ്മദാബാദിലെത്തും. 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനെത്തുന്ന ട്രംപിനെ സ്വീകരിക്കാന്‍ അഹമ്മദാബാദും ആഗ്രയും ഒരുങ്ങിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ചൊവ്വാഴ്ചയാകും ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടക്കുക.
ജര്‍മ്മനിയിലെ സ്റ്റോപ്പ് ഓവറിനുശേഷം ഇന്ത്യയിലേക്ക് തിരിച്ച ട്രംപ് രാവിലെ പതിനൊന്നരയ്ക്ക്ശേഷം വിമാനത്താവളത്തിലെത്തും. ഒരുലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കുന്ന ട്രംപ് സബര്‍മതി ആശ്രമവും സന്ദര്‍ശിക്കും. ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാങ്ക, മരുമകന്‍ ജാറദ് കഷ്നര്‍ അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി, വാണിജ്യ സെക്രട്ടറി, ദേശീയ സുരക്ഷ ഉപദേഷ്ടാവ് എന്നിവരും ട്രംപിനൊപ്പം ഉണ്ട്. നിര്‍ണ്ണായക ചര്‍ച്ചകള്‍ നാളെ ഡല്‍ഹിയിലായിരിക്കും നടക്കുക.