കൊച്ചി ഫെബ്രുവരി 24: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ പ്രതികളായ അലന്‍ ഷുഹൈബും താഹ ഫാസലും സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡി ചോദ്യം ചെയ്യല്‍ അവസാനിച്ചെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ജാമ്യാപേക്ഷുടെ എതിര്‍ക്കാനാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ തീരുമാനം.
അലന്‍ ഷുഹൈബിനെ എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അടുത്തിടെ ഹൈക്കോടതി അനുവദിച്ചിരുന്നു. ഈ മാസം പതിനെട്ടിനാണ് അലന്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ രണ്ടാം സെമസ്റ്റര്‍ നിയമ ബിരുദ പരീക്ഷയെഴുതിയത്.