റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശശി തരൂരിന്റെ ഹര്‍ജിയിന്മേല്‍ രവിശങ്കര്‍ പ്രസാദിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിജെഎം കോടതി

February 15, 2020 - 1:15 pm

തിരുവനന്തപുരം ഫെബ്രുവരി 15: ശശി തരൂര്‍ എംപിയുടെ ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. മാനനഷ്ട ഹര്‍ജിയിലാണ് കോടതി കേസെടുത്തത്. മെയ് രണ്ടിന് നേരിട്ട് ഹാജരാകാന്‍ രവിശങ്കര്‍ പ്രസാദിന് കോടതി നോട്ടീസയച്ചു.

2018 ഒക്ടോബര്‍ 28ന് രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ ശശി തരൂരിനെ കൊലയാളിയെന്ന് പരാമര്‍ശിച്ചുവെന്നാണ് ഹര്‍ജിയിലെ പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *