ന്യൂഡല്‍ഹി ഫെബ്രുവരി 14: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മ്മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിന് എതിരെയാണ് വിനയ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം.
ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് ഹര്‍ജി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ചശേഷമാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്ന് ബഞ്ച് ചൂണ്ടിക്കാട്ടി.



