ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 14: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 2ന് പരിഗണിക്കാനായി മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഒമറിനെ തടവിലാക്കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഗസ്റ്റ് 5ന് കാശ്മീര്‍ പുനഃസംഘടനക്ക്ശേഷമാണ് ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കിയത്. ജസ്റ്റിസ് മോഹന്‍ ശന്തനഗൗഡന്‍ കേസ് വാദം കേള്‍ക്കലില്‍ നിന്ന് പിന്മാറിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഇന്ന് ഹര്‍ജിയില്‍ വാദം കേട്ടത്.

Share
അഭിപ്രായം എഴുതാം