ബൻസി ലാൽ അന്തരിച്ചു

ബൻസി ലാൽ

ആലപ്പുഴ ഫെബ്രുവരി 11: കേരള ജേർണലിസ്റ്റ് യൂണിയന്റെ സ്റ്റേറ്റ് കൗൺസിൽ അംഗവും ജേർണലിസ്റ്റ് ന്യൂസിന്റെ പ്രിന്ററും പബ്ലിഷറുമായ ബൻസി ലാൽ ഇ ഹൃദയാഘാതത്തെ തുടർന്ന് ഫെബ്രുവരി 11ന് ഉച്ചകഴിഞ്ഞ് 2 മണിയോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് നിര്യാതനായി. 55 വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബൻസിയുടെ നില ഇന്ന് ഉച്ചയോടെ പെട്ടെന്ന് മോശമാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.

ബൻസിയുടെ നിര്യാണത്തിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സെക്രട്ടറി വി.ബി.രാജൻ അഗാധമായ ദു:ഖം രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം