ജമ്മുവിൽ തടി സ്റ്റാളിൽ തീപിടിത്തം: രണ്ട് പേർക്ക് പരിക്കേറ്റു

ജമ്മു ഫെബ്രുവരി 12: ജമ്മുവിൽ ബുധനാഴ്ച ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. തലാബ് ടില്ലോയിലെ തടി സ്റ്റാളിൽ ഇന്ന് പുലർച്ചെ 05.15 ഓടെ തീപിടുത്തമുണ്ടായതായി ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്റ്റാളിലെ തീപിടുത്തത്തിൽ തീ പടർന്നുപിടിച്ചതായും മൂന്ന് നില കെട്ടിടം തകർന്നതായും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. അവരിൽ ചിലർ അഗ്നി നിയന്ത്രണ പ്രവർത്തനത്തിനിടെ തകർന്ന കെട്ടിടത്തിൽ കുടുങ്ങികിടക്കുകയാണ്’- അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം