റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഷഹീന്‍ ബാഗിലെ പൗരത്വപ്രതിഷേധം: പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടി ക്കാനാവില്ലെന്ന് സുപ്രീംകോടതി

February 10, 2020 - 2:07 pm

ന്യൂഡല്‍ഹി ഫെബ്രുവരി 10: പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പോലീസിനും നോട്ടീസയച്ചു. പൊതുറോഡില്‍ അനിശ്ചിതമായി തടസ്സം സൃഷ്ടിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരി 17ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ്, എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിച്ചത്. നിരവധി ദിവസങ്ങളായി പ്രതിഷേധം നടക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാന്‍ പാടില്ലെന്നും കൗള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 17നകം മറുപടി നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *