റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല യുവതീപ്രവേശനം: വിശാലബഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ സുപ്രീംകോടതി വിധി ഇന്ന്

February 10, 2020 - 9:54 am

ന്യൂഡല്‍ഹി ഫെബ്രുവരി 10: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള വിശാലബഞ്ചിന്റെ രൂപീകരണം ചട്ടവിരുദ്ധമാണോ എന്നതില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചിരുന്നു. നരിമാന്റെ വാദത്തെ കേരള സര്‍ക്കാരും പിന്തുണച്ചിരുന്നു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറയുക. കേസില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയാക്കിയ കോടതി തിങ്കളാഴ്ച വിശാല ബഞ്ചിലെ പരിഗണന വിഷയങ്ങള്‍ തീരുമാനിക്കുമെന്നും ബുധനാഴ്ച മുതല്‍ അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. പുനഃപരിശോധന ഹര്‍ജികളില്‍ തീര്‍പ്പാക്കണമെന്ന് കോടതി വിധിച്ചാല്‍ ശബരിമല പ്രവേശന വിഷയത്തില്‍ അത് നിര്‍ണ്ണായകമാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *