റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുദ്ധമുഖത്ത് ഉപയോഗിക്കാവുന്ന പുതിയ മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു

February 8, 2020 - 11:05 am

ലഖ്നൗ ഫെബ്രുവരി 8: 200 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍ ഡിആര്‍ഡിഒ വികസിപ്പിക്കുന്നു. പ്രണാഷ് എന്നാണ് മിസൈലിന് പേരിട്ടിരിക്കുന്നത്. നിലവില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച പ്രഹാര്‍ മിസൈലിന്റെ പിന്‍ഗാമിയാണ് പ്രണാഷ്. പ്രഹാറിന്റെ പ്രഹര പരിധി 150 കിലോമീറ്ററാണ്. ഇതിനേക്കാള്‍ പ്രഹര പരിധി കൂടിയ മിസൈല്‍ വേണമെന്ന സേനയുടെ ആവശ്യം പരിഗണിച്ചാണ് പ്രണാഷിന്റെ നിര്‍മ്മാണം.

മിസൈലിന്റെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് പുറത്തുവിട്ടിട്ടില്ല. 2021ല്‍ മിസൈലിന്റെ പരീക്ഷണങ്ങള ആരംഭിക്കും. പ്രണാഷ് മിസൈല്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ സൗഹൃദ രാജ്യങ്ങള്‍ക്ക് വില്‍ക്കാനും ഡിആര്‍ഡിഒയ്ക്ക് പദ്ധതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *