ശബരിമല വിഷയത്തില്‍ വിശാലബെഞ്ചിനെ എതിര്‍ത്ത് നരിമാന്‍

ന്യൂഡല്‍ഹി ഫെബ്രുവരി 3: ശബരിമല വിഷയത്തില്‍ വിശാലബെഞ്ചിനെ എതിര്‍ത്ത് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍. പുനഃപരിശോധന ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടിട്ടില്ലെന്ന് നരിമാന്‍ പറഞ്ഞു. നരിമാന്റെ വാദത്തെ അഭിഭാഷകരായ കപില്‍ സിബലും രാജീവ് ധവാനും രാകേഷ് ദ്വിവേദിയും പിന്തുണച്ചു.

ശബരിമല യുവതിപ്രവേശന കേസില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കേണ്ടതിനായി അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. വിഷയങ്ങള്‍ കോടതി പുനര്‍നിശ്ചയിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. അതേസമയം വിശാലബെഞ്ച് രൂപീകരിച്ചതിനെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →