റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാശ്മീരില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പടെ 8 മരണം

January 14, 2020 - 12:46 pm

കശ്മീര്‍ ജനുവരി 14: ജമ്മുകാശ്മീരില്‍ ഹിമപാതത്തില്‍ മൂന്ന് സൈനികര്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു. കാശ്മീരിലെ കുപ്വാര ബാരാമുള്ള ഉള്‍പ്പടെയുള്ള മേഖലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ്. കാണാതായ രണ്ട് സൈനികര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. രാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാല് പേരെ രക്ഷപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാസ്പൂരില്‍ ഒന്നിലധികം തവണ മഞ്ഞിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിലായി ജമ്മു കാശ്മീരിലെ വിവിധ ഇടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാരാമുള്ളയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *