ന്യൂഡല്‍ഹി ജനുവരി 14: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെബ്രുവരി പകുതിയോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തീയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ട്രംപ് അറിയിച്ചിരുന്നു.
പരസ്പര ധാരണയിലും വിശ്വാസത്തിലും അധിഷ്ഠിതമായ ഇന്ത്യ, യുഎസ് ബന്ധം ശക്തമായി വളരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി വിദേശകാര്യമന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു.