ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി ജനുവരി 6: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 70 നിയമസഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഫെബ്രുവരി 22നാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം.

ഡല്‍ഹിയെ മനോഹരമാക്കാനായി ശ്രമിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. വായു മലിനീകരണം കുറയ്ക്കാന്‍ ബിജെപി 50 ലക്ഷം സൈക്കിളുകള്‍ വിതരണം ചെയ്യും. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ആംആദ്മി സര്‍ക്കാര്‍ പാലിച്ചില്ലെന്നും അമിത് ഷാ ആരോപിച്ചു.

Share
അഭിപ്രായം എഴുതാം