നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റം ചുമത്തി: വിചാരണ 28ന് തുടങ്ങും

കൊച്ചി ജനുവരി 6: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. കേസില്‍ ജനുവരി 28ന് വിചാരണ തുടങ്ങും. പന്ത്രണ്ട് പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു.

ആറുമാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂണ്‍ മാസത്തിനകം വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയാക്കിയേക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →