കോഴിക്കോട് ജനുവരി 4: കേരളത്തില്‍ ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഒന്നാംതീയതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമായില്ലെന്നും മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ ഈ കാര്യങ്ങള്‍ പരിഗണിക്കുള്ളൂവെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
ശമ്പളദിവസം കണക്കിലെടുത്താണ് ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്. ഇകെ നായനാര്‍ സര്‍ക്കാരില്‍ ടി ശിവദാസമേനോന്‍ എക്സൈസ് മന്ത്രിയായിരിക്കേയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതിയിലെ വിലക്ക് നീക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് എക്സൈസ് മന്ത്രിയുടെ പ്രതികരണം.



