കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയില്‍ ഇരുമുന്നണികളും

ആലപ്പുഴ ഡിസംബര്‍ 31: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമായതോടെ എല്‍ഡിഎഫും യുഡിഎഫും നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ്. ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കുകയാണ് മുന്നണികള്‍. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും.

എന്‍സിപിയിലും നേതാക്കളുടെ തള്ള് കൂടുതലാണ്. തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങളില്‍ തുടങ്ങി സംസ്ഥാന നേതാക്കള്‍ വരെ സ്ഥാനാര്‍ത്ഥികളാകാന്‍ മുന്നിലുണ്ട്. എന്‍സിപി സംസ്ഥാന നേതൃത്വം ഈ ആഴ്ച തന്നെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ധാരണ എല്‍ഡിഎഫ് നേതാക്കളെ അറിയിക്കും.

Share
അഭിപ്രായം എഴുതാം