തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്ര പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും. ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ ഇറക്കേണ്ടി വരും. കിഫ്ബി ബജറ്റില്‍ നിന്ന് പറഞ്ഞതിനനുസൃതമായി സാമ്പത്തിക സഹായം സീകരിച്ച് ബബുകള്‍ ഇറക്കും. കെഎസ്ആര്‍ടിസിക്ക് കിഫ്ബി നിബന്ധനകളില്‍ ഇളവുകള്‍ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമരത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് അടുത്തമാസം 20 മുതല്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടന ടിഡിഎഫ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ടിഡിഎഫ് സമരം പിന്‍വലിച്ചിട്ടുണ്ട്.