പൗരത്വ പ്രതിഷേധത്തില്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് മമതാ ബാനര്‍ജിയുടെ കത്ത്

കൊല്‍ക്കത്ത ഡിസംബര്‍ 24: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായി ഒരുമിച്ച് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ കത്ത്. പ്രധാന പ്രതിപക്ഷ നേതാക്കള്‍ക്കും ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത കത്തയച്ചത്. ബിജെപി സര്‍ക്കാരില്‍ നിന്ന് ജനാധിപത്യം ഭീഷണി നേരിടുന്നുവെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കത്തില്‍ മമത വ്യക്തമാക്കുന്നു.

രാജ്യത്തെ സ്ത്രീകള്‍, കുട്ടികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ന്യൂനപക്ഷങ്ങളും എല്ലാം കടുത്ത പരിഭ്രാന്തിയിലാണെന്നും മമത കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ക്കും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കുമാണ് മമത ഇത് സംബന്ധിച്ച് കത്തയച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →