പൗരത്വ ഭേദഗതി പ്രതിഷേധം: റെയില്‍വേയ്ക്ക് നഷ്ടം 90 കോടി

ന്യൂഡല്‍ഹി ഡിസംബര്‍ 21: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ റെയില്‍വേയ്ക്ക് നഷ്ടം 90 കോടി രൂപ. പലയിടത്തും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും പ്രതിഷേധക്കാര്‍ തീവച്ച് നശിപ്പിച്ചു. ദിവസങ്ങളോളം ട്രെയിനുകള്‍ പലതും റദ്ദാക്കേണ്ടിയും വന്നു. ബംഗാളില്‍ ഹൗറ, സീല്‍സ, മാല്‍ഡ എന്നീ ഡിവിഷനിലാണ് അക്രമം കൂടുതലായി ബാധിച്ചത്. കിഴക്കന്‍ റെയില്‍വേയിലാണ് നഷ്ടം കൂടുതല്‍. 72.19 കോടി രൂപയോളം നാശനഷ്ടമുണ്ടായി.

ഉത്തര്‍പ്രദേശില്‍ പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 11 ആയി. എട്ടുവയസുകാരന്‍ ഉള്‍പ്പടെ മരിച്ചവരില്‍ ഉള്‍പെടുന്നു.

Share
അഭിപ്രായം എഴുതാം