മുഖ്യമന്ത്രി ഓഫീസിലും തമിഴ്നാട് സെക്രട്ടേറിയേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം

ചെന്നൈ ഡിസംബര്‍ 20: തമിഴ്നാട് സെക്രട്ടേറിയേറ്റിലും മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ ഓഫീസിലും ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ചെന്നൈയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കോയമ്പത്തൂരില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പോലീസ് കണ്ടെത്തി. രണ്ടു തവണയായി വന്ന ഫോണ്‍ സന്ദേശത്തില്‍ ഒന്ന് പുരുഷന്റെയും മറ്റേത് സ്ത്രീയുടേയുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന അണ്ണാ ഡിഎംകെ നിലപാടില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് അജ്ഞാതര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടില്‍ ആക്രമണം നടത്തുമെന്നായിരുന്നു സ്ത്രീയുടെ ഭീഷണി. തുടര്‍ന്ന് സെക്രട്ടേറിയേറ്റ് പരിസരത്തും മുഖ്യമന്ത്രി ഓഫീസിലും ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും സംശയകരമായി യാതൊന്നും കണ്ടെത്തിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →