ആലപ്പുഴ ഡിസംബര്‍ 19: ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചു. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേശ് എസ് കമ്മത്തിനാണ് മര്‍ദനമേറ്റത്. ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ രമേശിന്റെ പല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും പരിക്കേല്‍ക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ രമേശ് ചികിത്സ തേടിയിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് രമേശ് പരാതി നല്‍കിയത്.
പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ പോലീസ് ഡ്രൈവര്‍ സുധീഷിനെ സസ്പെന്‍ഡ് ചെയ്തതായും ജില്ലാ പോലീസ് മേധാവി കെഎം ടോമി അറിയിച്ചു.

