‘റേപ്പ് ഇന്‍ ഇന്ത്യാ’ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ഡിസംബര്‍ 13: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യെക്കുറിച്ചാണ് പറയുന്നതെന്നും എന്നാല്‍ പത്രം തുറക്കുമ്പോള്‍ ബലാത്സംഗവാര്‍ത്തകളാണ് കാണുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. മോദിയും ബിജെപിയും പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോദിയുടെ പഴയ പ്രസംഗത്തിന്റെ വീഡിയോയും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയെ ബലാത്സംഗ തലസ്ഥാനമാക്കി മാറ്റിയതിന് മാപ്പ് പറയണമെന്ന് മോദി പറയുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ശിക്ഷിക്കണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ബഹളത്തില്‍ പാര്‍ലമെന്‍റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യന്‍ വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്നും ഇറാനി പറഞ്ഞു.

Share
അഭിപ്രായം എഴുതാം