ബംഗളൂരു ഡിസംബര്‍ 2: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണം വലിയൊരു നാടകമായിരുന്നുവെന്ന് കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവ് അനന്തകുമാര്‍ ഹെഗ്ഡെ. ബിജെപി നടത്തിയ നീക്കം വിശദീകരിക്കുന്ന വീഡിയോ വാര്‍ത്ത ഏജന്‍സി പുറത്ത് വിട്ടു. വേണ്ടത്ര ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും തിരക്കിട്ട് ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടി രൂപയുടെ കേന്ദ്രഫണ്ട് ദുരുപയോഗം തടയാനാണെന്ന് ബിജെപി നേതാവും എംപിയുമായ അനന്ത് കുമാര്‍. ഇല്ലായിരുന്നെങ്കില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഈ തുക ദുരുപയോഗം ചെയ്യുമായിരുന്നുവെന്നും അനന്ത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നവംബല്‍ 23-നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെ നവംബര്‍ 26ന് വൈകിട്ട് ഇരുവരും രാജിവച്ചു. വെറും 80 മണിക്കൂര്‍ മാത്രമാണ് ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്നത്. ഫഡ്നാവിസിന്‍റെ മൂന്‍കൂട്ടി നിശ്ചയിച്ചപ്രകാരമുള്ള തന്ത്രപരമായ നീക്കമാണെന്ന് ഹെഗ്ഡെയുടെ വെളിപ്പെടുത്തല്‍.
എന്നാല്‍ അനന്ത് കുമാറിന്‍റെ പ്രസ്താവനയെ ഫഡ്നാവിസ് നിഷേധിച്ചു. മുഖ്യമന്ത്രിയായിരുന്നു കൊണ്ട് അത്തരത്തിലുള്ള നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഫഡ്നാവിസ് പ്രതികരിച്ചു.

